ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി ര​ണ്ട​ര വ​യ​സു​കാ​ര​ൻ; വീ​ട്ടു​കാ​രു​ടെ ല​ക്കി​മോ​ൻ  റി​ക്കാ​ർ​ഡി​ലേ​ക്ക് ക​യ​റി​യ​ത് അ​വ​ന്‍റെ ഓ​ർ​മ്മ​ശ​ക്തി​യിലൂടെ…


നെ​ടു​മ​ങ്ങാ​ട് : ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി ര​ണ്ട​ര വ​യ​സു​കാ​ര​ൻ താ​ര​മാ​കു​ന്നു.​ആ​ര്യ​നാ​ട് അ​യ്യ​ൻ​കാ​ലാ മ​ഠം മ​ഠ​ത്തു​വാ​തു​ക്ക​ൽ കാ​ർ​ത്തി​ക​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എം.​ആ​നൂ​പി​ന്‍റെ​യും എം.​എ​സ്.​അ​നു​വി​ന്‍റെ​യും മ​ക​നാ​യ എ.​അ​ൻ​വി​താ​ണ് ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി​യ​ത്.

സൗ​ര​യൂ​ഥ​ങ്ങ​ളു​ടെ​പേ​രും,പ​ച്ച​ക്ക​റി​ക​ളു​ടെ പേ​രു​ക​ളും,അ​ക്ക​ങ്ങ​ളും എ​ന്നു​വേ​ണ്ട പൊ​തു​വി​ജ്ഞാ​ന ചോ​ദ്യ​ങ്ങ​ൾ​ക്ക് വ​രെ മ​ണി​മ​ണി​യാ​യി ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യാ​ണ് അ​ൻ​വി​ത് ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി​യ​ത്.

ഒ​ന്ന​ര വ​യ​സു​ള്ള​പ്പോ​ൾ ത​ന്നെ ചു​റ്റി​ലു​മു​ള്ള​വ​യെ തി​രി​ച്ച​റി​ഞ്ഞ് അ​വ​യു​ടെ പേ​ര് പ​റ​യു​ന്ന​തി​ൽ മി​ക​വ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ര​ണ്ട് വ​യ​സും എ​ട്ട്മാ​സ​വു​മാ​യ​പ്പോ​ൾ സൗ​ര​യൂ​ഥ​ത്തി​ലെ ഗ്ര​ഹ​ങ്ങ​ളു​ടെ പേ​രു​ക​ൾ,ആ​ഴ്ച​യി​ലെ ദി​വ​സ​ങ്ങ​ളു​ടെ പേ​ര്,26ജീ​വ​ജാ​ല​ങ്ങ​ളു​ടെ പേ​ര്,10 വ​സ്തു​ക്ക​ളു​ടെ പേ​ര്,അ​ഞ്ച് പ​ച്ച​ക്ക​റി​ക​ളു​ടെ പേ​ര്,11 മ​നു​ഷ്യ​ശ​രീ​ര ഭാ​ഗ​ങ്ങ​ളു​ടെ പേ​ര്, 30പൊ​തു​വി​ജ്ഞാ​ന ചോ​ദ്യ​ങ്ങ​ൾ,ഒ​ന്നു​മു​ത​ൽ 20വ​രെ എ​ണ്ണ​ൽ സം​ഖ്യ​ക​ൾ ക്ര​മ​മാ​യി പ​റ​യു​ക എ​ന്നി​വ​യ്ക്ക് കൃ​ത്യ​മാ​യി ഉ​ത്ത​രം ന​ൽ​കി​യാ​ണ് കു​ഞ്ഞ് അ​ൻ​വി​ത് ഇ​ന്ത്യാ​ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ഇ​ന്ത്യാ​ബു​ക്ക് ഓ​ഫ് റി​ക്കോ​ഡ്സി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും,ഐ​ഡി കാ​ർ​ഡ്,ബാ​ഡ്ജ്, പേ​ന എ​ന്നി​വ​യും അ​ധി​കൃ​ത​ർ എ​ത്തി​ച്ചു.​

വീ​ട്ടു​കാ​ർ ല​ക്കി എ​ന്ന് വി​ളി​ക്കു​ന്ന കൊ​ച്ച് മി​ടു​ക്ക​ൻ കു​സൃ​തി​ക​ളും യാ​ത്ര​ക​ളും ക​ളി​ക​ളു​മൊ​ക്കെ​യാ​യി ല​ക്കി ആ​ൻ​ഡ് അ​മ്മാ ഹീ​യ​ർ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലും ഉ​ണ്ട്.

Related posts

Leave a Comment