ലൂ​ര്‍​ദി​യ​ന്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ കി​രീ​ടം മാ​ന്നാ​നം സെന്‍റ് എ​ഫ്രേം​സി​ന്


കോ​​ട്ട​​യം: 18-ാമ​​ത് ലൂ​​ര്‍​ദി​​യ​​ന്‍ ബാ​​സ്‌​​ക​​റ്റ് ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​ന്‍റി​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ല്‍ പു​​ളി​​ങ്കു​​ന്ന് സെ​ന്‍റ് ജോ​​സ​​ഫി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി മാ​​ന്നാ​​നം സെ​ന്‍റ് എ​​ഫ്രേം​​സ് (85-47) ജേ​​താ​​ക്ക​​ളാ​​യി.

ടൂ​​ര്‍​ണ​​മെ​​ന്‍റി​ലെ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നാ​​യി മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സി​​ന്‍റെ ജോ​​യ​​ല്‍ മാ​​ത്യു​​വി​​നെ​​യും ഭാ​​വി വാ​​ഗ്ദാ​​ന​​മാ​​യി പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫി​​ന്‍റെ അ​​ശ്വി​​ന്‍ കൃ​​ഷ്ണ​​യെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ല്‍ കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്ല​വ​​റി​​നെ (56-49) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി തേ​​വ​​ര എ​​സ്എ​​ച്ച് ജേ​​താ​​ക്ക​​ളാ​​യി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ മി​​ക​​ച്ച ക​​ളി​​ക്കാ​​രി​​യാ​​യി തേ​​വ​​ര എ​​സ്എ​​ച്ചി​​ന്‍റെ ടി​​യോ​​ണ ആ​​ന്‍ ഫി​​ലി​​പ്പി​​നെ​​യും ഭാ​​വി വാ​​ഗ്ദാ​​ന​​മാ​​യി കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്ല​​വ​​റി​​ന്‍റെ ഹെ​​ല​​ന്‍ ജോ​​യി​​യെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

സ​​ബ് ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗം ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ മ​​ത്സ​​ര​​ത്തി​​ല്‍ പു​​തു​​പ്പ​​ള്ളി ഡോ​​ണ്‍ ബോ​​സ്‌​​കോ​​യെ (24- 10) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കോ​​ട്ട​​യം ലൂ​​ര്‍​ദ് ജേ​​താ​​ക്ക​​ളാ​​യി. ലൂ​​ര്‍​ദി​​ന്‍റെ അ​​ഷ്‌​​ക​​ര്‍ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നാ​​യും ഡോ​​ണ്‍ ബോ​​സ്‌​​കോ​​യു​​ടെ വൈ​​ഷ്ണ​​വ് ടി. ​​വി​​നോ​​ദ് ഭാ​​വി വാ​​ഗ്ദാ​​ന​​മാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

വി​​ജ​​യി​​ക​​ള്‍​ക്ക് ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ സ​​മ്മാ​​ന​​ങ്ങ​​ള്‍ ന​​ല്‍​കി. ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ളെ​ത്തു​​ട​​ര്‍​ന്ന് ന​​ട​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ചാ​​ണ്ടി ഉ​​മ്മ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ റ​​വ. ഡോ. ​​ഫി​​ലി​​പ്പ് നെ​​ല്‍​പ്പു​​ര​​പ്പ​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​ൽ ഫാ. ​​പ​​യ​​സ് പാ​​യി​​ക്കാ​​ട്ടു​​മ​​റ്റ​​ത്തി​​ല്‍, മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍​സി​​ല​​ര്‍ റീ​​ബാ വ​​ര്‍​ക്കി ടൂ​​ര്‍​ണ​​മെ​​ന്‍റ് ക​​ണ്‍​വീ​​ന​​ര്‍ സ​​ണ്ണി സി. ​​വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Related posts

Leave a Comment