ഗി​രീ​ഷ് പു​ത്ത​ൻ​ച്ചേ​രി​യി​ൽ നി​ന്നു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ൾ തു​റ​ന്ന് പ​റ​ഞ്ഞ് എം. ജ​യ​ച​ന്ദ്ര​ൻ

ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യെ ഞാ​ൻ ഏ​ട്ട​ന്‍റെ സ്ഥാ​ന​ത്താ​ണ് കാ​ണു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ​യ​ടു​ത്ത് എ​നി​ക്ക് എ​ന്തും പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. ഗി​രീ​ഷേ​ട്ട​നു​മാ​യി​ട്ട് ഒ​രു നി​മി​ഷം ഭ​യ​ങ്ക​ര സ്നേ​ഹ​മാ​യി​രി​ക്കും, ഒ​രു നി​മി​ഷം കെ​ട്ടി​പ്പി​ടി​ച്ചി​രി​ക്കും, അ​ടു​ത്ത നി​മി​ഷം ത​ള്ളി നീ​ക്കി ഇ​റ​ങ്ങിപ്പോടാ എ​ന്ന് പ​റ​യും.

അ​ങ്ങ​നെ​യു​ള്ള ഒ​രു ബ​ന്ധ​മാ​ണ്. ഗി​രീ​ഷേ​ട്ട​നോ​ട് ഞാ​ൻ പ​റ​യും ഇ​ത​ല്ല എ​നി​ക്ക് വേ​ണ്ട​തെ​ന്ന്. ഞാ​ൻ ചി​ല ഡ​മ്മി ലി​റ​ക്സ് ഒ​ക്കെ പാ​ടിക്കൊ​ടു​ക്കും. അ​പ്പോ നീ​യാ​രാ ഗി​രീ​ഷ് കു​ട്ട​ഞ്ചേ​രി​യോ എ​ന്നു ചോ​ദി​ക്കും. എ​ന്നി​ട്ടു പ​റ​യും, എ​ന്നാ നീ ​എ​ഴു​തി​ക്കോ, പി​ന്നെ ഞാ​നെ​ന്തി​നാ എ​ഴു​തു​ന്നേ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഇ​റ​ങ്ങി​പ്പോ​കും.

അ​ല്ലെ​ങ്കി​ൽ ഇ​റ​ങ്ങി​പ്പോ​ടാ എ​ന്ന് പ​റ​യും. കു​റേ നേ​രം ക​ഴി​യു​മ്പോ​ൾ പ​റ​യും മു​ത്തേ, ഞാ​ൻ നി​ന്‍റെ ചേ​ട്ട​ന​ല്ലേ​ടാ, ഇ​ത് വ​ച്ചോ എ​ന്ന് പ​റ​ഞ്ഞി​ട്ട് പാ​ട്ട് എ​ഴു​തിത്തരും. അ​ങ്ങ​നെ വാ​ത്സ​ല്യ​ത്തി​ന്‍റെ, വ​ള​രെ​യ​ധി​കം സ്നേ​ഹ​ത്തി​ന്‍റെ ഒ​രു​പാ​ട് ഏ​ടു​ക​ളു​ണ്ട് എ​ന്‍റെ​യും ഗി​രീ​ഷേ​ട്ട​ന്‍റെ​യും പാ​ട്ടുജീ​വി​ത​ത്തി​ൽ. -എം. ​ജ​യ​ച​ന്ദ്ര​ൻ

Related posts

Leave a Comment