പ്രാര്‍ഥനകള്‍ക്കൊടുവില്‍ ലോറിന്‍ ഗര്‍ഭിണിയായി ! ജനിക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാണെന്ന് കരുതിയ നിമിഷം; എന്നാല്‍ സംഭവിച്ചത് കണ്ട് അമ്മയും ഡോക്ടറും ഒരുപോലെ ഞെട്ടി…

കുട്ടികളില്ലാത്ത വിഷമം ലോറിന്‍-ഡേവിഡ് ദമ്പതികളെ അതിയായി അലട്ടിയിരുന്നു. ഏറെ ചികിത്സകള്‍ക്കു ശേഷവും ഫലമുണ്ടായില്ല. എന്നാല്‍ ദൈവത്തോടു പ്രാര്‍ഥിക്കുക മാത്രമായിരുന്നു അവരുടെ മുമ്പിലുണ്ടായിരുന്ന ഏക പോംവഴി.

ഒടുവില്‍ അവരുടെ പ്രാര്‍ഥന ദൈവം കേട്ടു ലോറിന്‍ ഗര്‍ഭിണിയായി. ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു ജനിക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികള്‍ ആയിരിക്കുമെന്ന്. ഇത് കേട്ടപ്പോള്‍ ദമ്പതികള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

എന്നാല്‍ ഡോക്ടര്‍മാര്‍ സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ശരിക്കും ഒന്നമ്പരന്നു പോയി .കാരണം മറ്റൊന്നുമല്ല , ഇരട്ടകള്‍ക്ക് പകരം അഞ്ചുകുട്ടികള്‍.

ഇതുകേട്ട് ആ ദമ്പതികളും ഒന്ന് അന്താളിച്ചു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവര്‍ ഈ അഞ്ചു കുട്ടികളെ എങ്ങനെ നോക്കും സംശയം തോന്നിയ ഡോക്ടര്‍ ഒന്നൂടെ സ്‌കാന്‍ ചെയ്ത് പരിശോധിച്ചശേഷം പറഞ്ഞു അഞ്ച് അല്ല ആറ് കുട്ടികള്‍ ഉണ്ട് എന്ന്.

ഇത് കേട്ട ആ ദമ്പതികള്‍ സന്തോഷിക്കണമോ സങ്കടപെടണോ എന്നറിയാത്ത അവസ്ഥയിലായി.പക്ഷേ ഒരു കാര്യം അവര്‍ ഉറപ്പിച്ചിരുന്നു.ഈ കുഞ്ഞുങ്ങളെ വേണ്ടാന്ന് വെക്കില്ല.ദൈവം തന്ന നിധികളാണ്. കുട്ടികളെ എന്തുവിലകൊടുത്തും നന്നായി വളര്‍ത്തും .

പക്ഷേ ഇതൊന്നുമായിരുന്നില്ല യഥാര്‍ത്ഥ പ്രശ്‌നം പ്രസവത്തില്‍ ചില വലിയ പ്രേശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്ന സൂചന എന്ന് ഡോക്ടര്‍ അറിയിച്ചു.എല്ലാ കുട്ടികളെയും ഒരുപക്ഷേ ജീവനോടെ കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കും എന്നാല്‍ ആ ദിവസം വന്നെത്തി അഞ്ച് കുട്ടികളും കുഴപ്പമൊന്നുമില്ലാതെ ജനിച്ചു.

പക്ഷെ ആറാമത്തെ പെണ്‍കുട്ടി അവള്‍ക്ക് വേണ്ടത്ര ന്യൂട്രീഷന്‍ ഒന്നും കിട്ടിയിട്ട് ഉണ്ടായിരുന്നില്ല എന്നാല്‍ ആറുമാസം കഴിഞ്ഞപ്പോള്‍ അവള്‍ക്കും ഹോസ്പിറ്റല്‍ വിടാന്‍ കഴിഞ്ഞു. പക്ഷേ ചില വൈകല്യം പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും അവള്‍ ആണ് ഞങ്ങളുടെ ജീവിതത്തില്‍ വെളിച്ചം എന്നാണ് അമ്മയും അച്ഛനും പറയുന്നത്.

ഇവരുടെ ഈ അവസ്ഥ ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചിരുന്നു പലകോണില്‍ നിന്നും ഇവര്‍ക്ക് സഹായങ്ങള്‍ എത്തി എത്ര പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും കുട്ടികളെ ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത ആ മാതാപിതാക്കള്‍ക്ക് സോഷ്യല്‍ ലോകത്ത് നിന്ന് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത് .

Related posts

Leave a Comment