ദിലീപ് ബുദ്ധിമാനായ ഒരു മനുഷ്യനാണ്! അതുകൊണ്ടുതന്നെ അങ്ങനെയൊരു മണ്ടത്തരം അയാള്‍ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മധു

നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടന്‍ മധു. ഇക്കാര്യത്തില്‍ ആദ്യമായാണ് മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരില്‍ ഒരാളില്‍ നിന്ന് പ്രതികരണമുണ്ടാവുന്നത്. സംഭവത്തെക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. ഇതിനാലാണ് മുന്‍പ് പ്രതികരിക്കാഞ്ഞത്. ദിലീപ് ബുദ്ധിമാനായ മനുഷ്യനാണ്. ഈ രീതിയില്‍ ഒരു വിഢ്ഢിത്തം അദ്ദേഹം കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധു ഇക്കാര്യം തുറന്ന് പറഞ്ഞത്.

ചലച്ചിത്ര രംഗത്ത് കാസ്റ്റിങ് കൗച്ച് പണ്ടു മുതലേ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ താര സംഘടനയായ അമ്മയുടെ അധ്യക്ഷനായി ഇന്നസെന്റിന് പകരം മറ്റൊരാളെ ചിന്തിക്കാന്‍ കഴിയില്ലെന്നും മികച്ച സംഘാടകനായ ഇന്നസെന്റ് തന്നെ പ്രസിഡന്റായി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും മധു കൂട്ടിച്ചേര്‍ത്തു.

Related posts