പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറി തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് മഡോണ സെബാസ്റ്റ്യൻ. സോഷ്യൽ മീഡിയയിൽ സെൻസേഷണലാവുകയാണ് താരമിപ്പോൾ.
ഗ്ലാമറസ് ലുക്കിൽ ഏവരെയും ഞെട്ടിച്ച് , തികച്ചും പുത്തൻ ലുക്കിൽ ആരാധകരുടെ മനംകവരുകയാണ് തെന്നിന്ത്യൻ താരം. ഇത് ഞങ്ങളുടെ മഡോണ തന്നെയാണോ എന്നാണ് ചിത്രങ്ങൾ കണ്ട പലരുടെയും ആദ്യത്തെ കമന്റ്. അത്രയും വ്യത്യസ്ത ലുക്കിലാണ് നടി ഇത്തവണ വന്നിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ 3.7 മില്യണിലധികം ഫോളോവേഴ്സാണ് മഡോണയ്ക്കുള്ളത്. നീല ലെഹംഗ ധരിച്ചുള്ള നടിയുടെ പുത്തൻ ചിത്രങ്ങൾക്ക് ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ദുപ്പട്ടയില്ലാതെ അതീവ ഗ്ലാമറസായാണ് താരമെത്തിയിരിക്കുന്നത്.
നിറവും ലളിതമായ ഫ്ലോറൽ പ്രിൻ്റും താരത്തിന്റെ വേഷത്തെ ഗംഭീരമാക്കി. വസ്ത്രധാരണം ക്ലാസ്സിയും സെക്സിയും ആണെന്നാണ് ആരാധകർ പറയുന്നത്.