പേ​രി​ന് ഒ​രു വാ​ൽ ഉ​ണ്ടെ​ങ്കി​ല്‍ ഗ്രോ​ത്ത് ഉ​ണ്ടാ​കും: അ​ങ്ങ​നെ​യാ​ണ് പേ​രി​ൽ ന​മ്പ്യാ​ർ എ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്, അ​ല്ലാ​തെ ജാ​തി​യും മ​ത​വു​മാ​യി​ട്ടൊ​ന്നും ഒ​രു ബ​ന്ധ​വു​മി​ല്ല; മ​ഹി​മ ന​മ്പ്യാ​ർ

ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് മ​ഹി​മ ന​മ്പ്യാ​ർ. ഉ​ണ്ണി മു​കു​ന്ദ​നൊ​പ്പ​മു​ള്ള ജ​യ് ഗ​ണേ​ഷാ​ണ് മ​ഹി​മ​യു​ടെ പു​തി​യ ചി​ത്രം. എ​ന്നാ​ൽ ജ​യ് ഗ​ണേ​ഷി​ന്‍റെ പ്ര​മോ​ഷ​നാ​യി ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​രം ത​ന്‍റെ പേ​രി​നെ കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. 

ഗോ​പി​ക എ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ യ​ഥാ​ർ​ഥ പേ​ര്. ത​മി​ഴി​ലേ​ക്ക് അ​വ​സ​രം കി​ട്ടി​യ പോ​യ​പ്പോ​ഴാ​ണ് താ​രം മ​ഹി​മ എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​ത്. ഒ​രു വാ​ലു കൂ​ടി​യു​ണ്ടെ​ങ്കി​ൽ ക​രി​യ​റി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ന​മ്പ്യാ​ർ എ​ന്നും നടി പേരിനൊപ്പം ചേർത്തത്. 

‘എ​ന്‍റെ ശ​രി​ക്കു​ള്ള പേ​ര് ഗോ​പി​ക പി​.സി. എ​ന്നാ​ണ്. കാ​ര്യ​സ്ഥാ​ന്‍ ആ​യി​രു​ന്നു ആ​ദ്യ​ത്തെ സി​നി​മ. അ​തി​ല്‍ ഗോ​പി​ക എ​ന്നു ത​ന്നെ​യാ​യി​രു​ന്നു പേ​ര്. പി​ന്നീ​ട് ത​മി​ഴി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് പേ​ര് മാ​റ്റു​ന്ന​ത്.

ആ ​സ​മ​യ​ത്ത് ഗോ​പി​ക ചേ​ച്ചി ത​മി​ഴി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. പ്ര​ഭു സോ​ള​മ​ന്‍ സാ​റാ​ണ് മ​ഹി​മ എ​ന്ന പേ​ര് സ​ജ​സ്റ്റ് ചെ​യ്യു​ന്ന​ത്. എ​ന്‍റെ പേ​ര് മാ​റ്റി​യ കാ​ര്യം ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ​യാ​ണ് ഞാ​ന്‍ അ​റി​യു​ന്ന​ത്.’

‘ന്യൂ​മ​റോ​ള​ജി നോ​ക്കി​യ​പ്പോ​ള്‍ പ​റ​ഞ്ഞു പേ​രി​ന് ഒ​രു വാ​ലൊ​ക്കെ ഉ​ണ്ടെ​ങ്കി​ല്‍ ഒ​രു ഗ്രോ​ത്തൊ​ക്കെ ഉ​ണ്ടാ​കു​മെ​ന്ന്. അ​ങ്ങ​നെ​യാ​ണ് എ​ന്‍റെ മു​ത്ത​ച്ഛ​ന്‍ സ​ര്‍ നെ​യി​മാ​യ ന​മ്പ്യാ​ര്‍ കൂ​ടി ചേ​ര്‍​ക്കു​ന്ന​ത്. അ​ല്ലാ​തെ ഇ​തി​ന് ജാ​തി​യും മ​ത​വു​മാ​യി​ട്ടൊ​ന്നും ഒ​രു ബ​ന്ധ​വു​മി​ല്ല.’ എ​ന്നാ​ണ് മ​ഹി​മ പ​റ​ഞ്ഞ​ത്. താ​ര​ത്തി​ന്‍റെ ഈ ​വാ​ക്കു​ക​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment