വീട്ടുജോലിക്കാരിക്ക് കൊടുക്കുന്ന ശന്പളം വെളിപ്പെടുത്തിയതിനു പിന്നാലെ വിമർശനം നേരിട്ട് യുവതി. യൂലിയ അസ്ലാമോവ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം തന്റെ ജീവിത ചെലവുകളെക്കുറിച്ച് പോസ്റ്റ് പങ്കുവച്ചത്.
അതിൽ തന്റെ വീട്ടു ജോലിക്കാരിക്ക് 45,000 രൂപ ശന്പളമായി നൽകുന്നുണ്ടെന്ന് പറഞ്ഞത്. എന്നാൽ പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ യുവതി നേരിട്ടത് വലിയ വിമർശനമാണ്.
വീട്ടിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ഇത്രത്തോളം ശന്പളം കൊടുക്കണോ എന്നാണ് പലരും വിമർശിച്ചത്. വീട്ടുജോലിക്കാരോട് ബഹുമാനത്തോടെ പെരുമാറുന്നതിലും അവർക്ക് വളരുന്നതിന് വേണ്ടിയുള്ള അവസരങ്ങൾ നൽകുന്നതിലുമാണ് ഇത്രയും ശന്പളം കൊടുക്കുന്നതെന്നാണ് വിമർശകരോട് യൂലിയ മറുപടി പറഞ്ഞത്.
പ്രൊഫഷണലിസം, സത്യസന്ധത, വിശ്വാസ്യത എന്നിവയൊക്കെയാണ് താൻ വിലമതിക്കുന്നത്. അതിനാൽ എത്ര രൂപ നൽകിയാലും അതിൽ കുഴപ്പം ഇല്ലന്നും യുവതി കൂട്ടിച്ചേർത്തു.