ചേച്ചി കുടിക്കാൻ കുറച്ച് വെ​ള്ളം  തരുമോ; വെള്ളം എടുക്കുന്നതിനിടെ യുവതിക്ക് നഷ്ടമായത് 2 പവൻ മാല; സിസി ടിവി പരിശോധിച്ച് പോലീസ്


ശ്രീ​ക​ണ്ഠ​പു​രം: സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് ര​ണ്ട് പ​വ​ൻ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. ബാ​ല​ങ്ക​രി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം പ​ല​ച​ര​ക്ക് ക​ട ന​ട​ത്തു​ന്ന ടി.​വി. യ​ശോ​ദ​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ക​ണി​യാ​ർ​വ​യ​ൽ ഭാ​ഗ​ത്ത് നി​ന്ന് സ്കൂ​ട്ട​റി​ലെ​ത്തി​യ 30 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വ് ക​ട​യി​ലെ​ത്തി കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ച​താ​യി പ​റ​യു​ന്നു.

യ​ശോ​ദ വെ​ള്ള​മെ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മാ​ല പൊ​ട്ടി​ച്ച് സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ലേ​രി റോ​ഡ് വ​ഴി​യാ​ണ് യു​വാ​വ് പോ​യ​ത്.

ശ്രീ​ക​ണ്ഠ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. സു​രേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ട​യു​ടെ സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച് പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്‌.

Related posts

Leave a Comment