വരുന്നൂ, രാ​ജ​സ്ഥാ​നി​ല്‍നി​ന്ന് ഒ​രു കൊ​ടു​ങ്കാ​റ്റ്…! മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ന്‍ ടീ​സ​ര്‍ ഇ​ന്ന്

കോ​ഴി​ക്കോ​ട്: ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യും മോ​ഹ​ന്‍​ലാ​ലും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ന്‍റെ ടീ​സ​ര്‍ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് റി​ലീ​സ് ചെ​യ്യും.​

ഏ​റെനാ​ളാ​യി സി​നി​മാ​സ്വാ​ദ​ക​രും മോ​ഹ​ൻ​ലാ​ല്‍ ആ​രാ​ധ​ക​രും കാ​ത്തി​രി​ക്കു​ന്ന അ​പ്‍​ഡേ​റ്റ് ആ​യി​രു​ന്നു ഇ​ത്. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പോ​സ്റ്റ​റു​ക​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ്.

“നി​ങ്ങ​ളൊ​ന്ന് ഉ​ഷാ​റാ​ക് ലാ​ലേ​ട്ടാ…​ക​ള​ക്ഷ​ൻ റിക്കാർ​ഡു​ക​ൾ ത​ക​ർ​ത്തെ​റി​യു​ന്ന ബോ​ക്സോ​ഫീ​സ് ത​മ്പു​രാ​ന്‍റെ ക​സേ​ര ഇ​പ്പോ​ഴും ഭ​ദ്ര​മാ​യിത​ന്നെ കൈയിലു​ണ്ട്. യു​ട്യൂ​ബി​ന് അ​ഡ്വാ​ൻ​സ്ഡ് ആ​ദ​രാ​ഞ്ജ​ലി​ക​ൾ, പു​ത്ത​ൻ അ​വ​താ​രം വ​ര​വേ​ൽ​ക്കാ​ൻ കേ​ര​ളം ഒ​രു​ങ്ങി ക​ഴി​ഞ്ഞി​രി​ക്കു​ന്നു, രാ​ജ​സ്ഥാ​ൻ മ​രു​ഭൂ​മി​യി​ൽനി​ന്ന് ഒ​രു കൊ​ടുങ്കാ​റ്റ് വ​രു​ന്നു…’ എ​ന്നി​ങ്ങ​നെ പോ​കു​ന്നു ആ​രാ​ധ​ക ക​മ​ന്‍റു​ക​ള്‍.

മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി 25ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. രാ​ജ​സ്ഥാ​നി​ൽ ആ​യി​രു​ന്നു ഭൂ​രി​ഭാ​ഗം ഷൂ​ട്ടിംഗും ന​ട​ന്ന​ത്.

സെ​ഞ്ച്വ​റി ഫി​ലിം​സും ജോ​ൺ മേ​രി ക്രി​യേ​റ്റീ​വും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ഡ​ബി​ൾ റോ​ളി​ലാ​ണെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment