‘ഡൽഹി ഖാലിസ്ഥാൻ ആകും’; ഇന്ത്യൻ പാർലമെന്‍റ് ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ നേതാവ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മി​ക്കു​മെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശ​വു​മാ​യി ഖാ​ലി​സ്ഥാ​ൻ നേ​താ​വ് ഗു​ർ​പ​ത്വ​ന്ത് സിം​ഗ് പ​ന്നൂ. ഡി​സം​ബ​ർ 13നോ ​അ​തി​നു​മു​ന്പോ പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പ​ന്നൂ​ൻ ഭീ​ഷ​ണി​ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ട​ത്. ഡ​ൽ​ഹി ഖാ​ലി​സ്ഥാ​ൻ ആ​കും എ​ന്ന പേ​രി​ലാ​ണ് വീ​ഡി​യോ സ​ന്ദേ​ശം.

നേ​ര​ത്തെ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​ക​ൾ പ​ന്നൂ​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്. 2001ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​ന്‍റെ 22-ാം വാ​ർ​ഷി​ക​മാ​ണ് ഡി​സം​ബ​ർ 13ന്.

​ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ അ​ഫ്സ​ൽ ഗു​രു​വി​ന്‍റെ “ഡ​ൽ​ഹി ബ​നേ​ഗാ ഖ​ലി​സ്ഥാ​ൻ’ (ഡ​ൽ​ഹി ഖാ​ലി​സ്ഥാ​നാ​യി മാ​റും) എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യു​ള്ള പോ​സ്റ്റ​റോ​ടു കൂ​ടി​യ വീ​ഡി​യോ​യി​ൽ ത​ന്നെ വ​ധി​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും പ​ന്നൂ​ൻ പ​റ​യു​ന്നു​ണ്ട്.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ന്നൂ​ന്‍റെ ഭീ​ഷ​ണി. ഡി​സം​ബ​ർ 22 വ​രെ​യാ​ണു സ​മ്മേ​ള​നം. ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

Related posts

Leave a Comment