വഴി ചോദിച്ചെത്തിയ യുവാവ് പൊട്ടിച്ചെടുത്തത് നാ​ല​ര പവന്‍റെ താലിമാല; പുറകേ ഓടിയ യുവതിക്ക് വീണ് പരിക്ക് 

ക​ടു​ത്തു​രു​ത്തി: ന​മ്പ​ര്‍ പ്ലേ​റ്റി​ല്ലാ​ത്ത കാ​റി​ലെ​ത്തി​യ സം​ഘം വ​ഴി ചോ​ദി​ച്ച ശേ​ഷം യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേ​രം ക​ല്ല​റ ചൂ​ര​ക്കു​ഴി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ര്‍ ക​ണ്ടു​നി​ല്‍​ക്കെ ക​ഴി​ഞ്ഞ ദി​വ​സം വൈ​കൂ​ന്നേ​രം 5.30 ഓ​ടെ ക​ല്ല​റ ചൂ​ര​ക്കു​ഴി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.

ജം​ഗ്ഷ​നി​ല്‍ മാ​സ് എ​ന്ന പേ​രി​ല്‍ ബെ​ഡ് ക​ട ന​ട​ത്തു​ന്ന ക​ല്ല​റ അ​റ​യ്ക്ക​പ​റ​മ്പി​ല്‍ അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ അ​നു​മോ​ള്‍ (33) ടെ ​മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

യു​വ​തി​യു​ടെ ക​ഴു​ത്തി​ല്‍ കു​ത്തി​പി​ടി​ച്ചാ​ണ് നാ​ല​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ച ശേ​ഷം പ്ര​തി യു​വ​തി​യെ റോ​ഡി​ലേ​ക്കു ത​ള്ളി തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ല്‍ വീ​ണ യു​വ​തി എ​ഴു​ന്നേ​റ്റ് കാ​റി​ന് പി​ന്നാ​ലെ നൂ​റ് മീ​റ്റ​റോ​ളം ഓ​ടി​യെ​ങ്കി​ലും ത​ല​ചു​റ്റി വീ​ഴു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment