അറിഞ്ഞില്ല…ആരും പറഞ്ഞില്ല ! രശ്മികയെ പ്രൊപ്പോസ് ചെയ്ത് വിജയ് ദേവരകൊണ്ട; വീഡിയോ തരംഗമാവുന്നു…

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ വിപണിമൂല്യമുള്ള താരങ്ങളായി മാറിയവരാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദണ്ണയും.

സൗന്ദര്യവും മികച്ച അഭിനയശേഷിയുമാണ് ഇവരെ താരങ്ങളാക്കിയത്. രണ്ട് പേരും ഒരുമിച്ച് രണ്ട് സിനിമകളിള്‍ പ്രത്യക്ഷപ്പെട്ട് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

ഇവര്‍ തമ്മിലുള്ള കെമിസ്ട്രി മറ്റു പല പ്രമുഖ നടീനടന്‍മാരുടെ കെമിസ്ട്രിയെക്കാള്‍ മികച്ചത് എന്നാണ് ആരാധകരുടെ പക്ഷം.

രണ്ടുപേരും ഒരുമിച്ചുള്ള സിനിമകള്‍ വന്‍വിജയമായതിനു പിന്നാലെ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചാല്‍ നന്നായിരുന്നു എന്ന് പറയുന്ന ഒരുപാട് ആരാധകരുണ്ട്.

അത്തരക്കാരുടെ പ്രതീക്ഷകള്‍ക്ക് വളമാവുന്ന ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വിജയ് ദേവരകൊണ്ട രശ്മിക മന്ദണ്ണയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ആണിത്. വീഡിയോ കണ്ട് പലരും ഒരുപ്രാവശ്യം പകച്ചെങ്കിലും, ഇത് ഇവര്‍ ഒരുമിച്ച് അഭിനയിക്കുന്ന പുതിയ പരസ്യത്തിലെ വീഡിയോ എന്നതാണ് വാസ്തവം.

വിജയ് ദേവരകൊണ്ട ട്വിറ്റെറിലും രശ്മിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലും ഇത് പങ്കുവെച്ചിട്ടുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമ ഗീതാഗോവിന്ദത്തിലാണ് ഇവര്‍ ആദ്യമായി ഒരുമിച്ചത്.

ഈ സിനിമയില്‍ തന്നെ ഇരുവരുടെയും കെമിസ്ട്രി ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായിരുന്നു. തൊട്ടടുത്ത വര്‍ഷം ഡിയര്‍ കോമ്രേഡ് എന്ന സിനിമയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

കിറിക്ക് പാര്‍ട്ടി എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് രശ്മിക മന്ദന. പിന്നീട് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായി മാറി.

2011 ല്‍ നുവ്വില എന്ന സിനിമയിലൂടെയാണ് വിജയ് ദേവരകൊണ്ട വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.

Related posts

Leave a Comment