മല്ലു ട്രാവലർക്ക് എതിരായ പീഡന പരാതി; സൗദി യുവതിയുടെ രഹസ്യ മൊഴി എടുത്തു

യുട്യൂബർ മല്ലു ട്രാവലർക്ക് എതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി . എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. 

പ്രതിസ്ഥാനത്തുള്ള മല്ലു ട്രാവലർ എന്ന ഷക്കീർ  വിദേശത്തായതിനാൽ   ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുന്നു. 

യുവതി കൊടുത്ത പരാതി വ്യാജമാണെന്ന പറഞ്ഞ് ഷക്കീർ വീഡിയോ ആയി  രംഗത്ത് വന്നിരുന്നു. സെ​പ്​​റ്റം​ബ​ർ 13-നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ  അ​ഭി​മു​ഖ​ത്തി​നു വേണ്ടി​  വി​ളി​ച്ചു​വ​രു​ത്തി​ യുട്യൂ​ബ​ർ​ പീഡിപ്പിച്ചു എ​ന്നാ​ണ്​ സൗ​ദി യു​വ​തി​യു​ടെ പ​രാ​തി.  എറണാകുളം സെൻട്രൽ പൊലീസ്  യു​വ​തി​യു​ടെ പ​രാ​തിയിൽമേൽ ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു.

സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും യുവതി പരാതി നൽകിയിട്ടുണ്ട്. 

 

 

Related posts

Leave a Comment