ലോ​ണ്‍ ആ​പ്പു​ക​ളു​ടെ ത​ട്ടി​പ്പ്; 72 വെ​ബ് സൈ​റ്റു​ക​ളും ആ​പ്പു​ക​ളും നീ​ക്കം ചെ​യ്യാൻ നോട്ടീസ്

തി​രു​വ​ന​ന്ത​പു​രം: ലോ​ണ്‍ ആ​പ്പു​ക​ളു​ടെ മ​റ​വി​ലെ ത​ട്ടി​പ്പി​നെ​തി​രേ പോ​ലീ​സ് ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മാ​ക്കി. 72 വെ​ബ് സൈ​റ്റു​ക​ളും ലോ​ണ്‍ ആ​പ്പു​ക​ളും ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് കാ​ട്ടി സൈ​ബ​ർ പോ​ലീ​സ് വി​ഭാ​ഗം ഗൂ​ഗി​ളി​നും ഡൊ​മൈ​ൻ ര​ജി​സ്ട്രാ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി.

ട്രേ​ഡിം​ഗ് ആ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പോ​ലീ​സി​ന്‍റെ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം എ​സ്പി​യാ​ണ് ഗു​ഗി​ളി​നും ഡൊ​മൈ​ൻ ര​ജി​സ്ട്രാ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ലോ​ണ്‍ ആ​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​പ്പെ​ടു​ക​യും വ​ഞ്ചി​ത​രും അ​പ​മാ​നി​ത​രു​മാ​യെ​ന്ന ധാ​രാ​ളം പ​രാ​തി​ക​ൾ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ചി​രു​ന്നു.

പ​ല ആ​ത്മ​ഹ​ത്യ​ക​ളു​ടെ​യും പി​ന്നി​ൽ ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന വി​വ​ര​വും പുറത്തുവന്നിരു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

Related posts

Leave a Comment