സ്വകാര്യ ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ടു യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റ സം​ഭ​വം; കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമെതിരേ കേസ്

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ടു യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു ബ​സു​ക​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ർ, ക​ണ്ട​ക്ട​ർ​മാ​ർ എ​ന്നി​വ​രെ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മേ​രി മാ​താ ബ​സ് ഡ്രൈ​വ​ർ പാ​ലാ പൂ​വ​ര​ത്തി​ള​പ്പ് സ്വ​ദേ​ശി അ​ജോ​യ് സ്ക​റി​യ (24), ക​ണ്ട​ക്ടർ ആ​നി​ക്കാ​ട് സ്വ​ദേ​ശി സ​ന്തോ​ഷ് തോ​മ​സ് (42), വ​ട​വാ​തൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ള​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ കാ​ഞ്ഞി​രം സ്വ​ദേ​ശി അ​നി ഏ​ബ്ര​ഹാം (44),ക​ണ്ട​ക്ടർ കാ​ഞ്ഞി​രം സ്വ​ദേ​ശി അ​ജി​മോ​ൻ (45) എ​ന്നി​വ​രെ​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം ഈ​സ്റ്റ് എ​സ്ഐ ടി.​എ​സ്. റെ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

യാ​ത്ര​ക്കാ​ര​നാ​യ ക​ഞ്ഞി​ക്കു​ഴി ഇ​ട​ത്ത​റ ജോ​യി ഏ​ബ്ര​ഹാ​മി​നാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു ക​ഞ്ഞി​ക്കു​ഴി ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ത്സ​ര​യോ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ബ​സ് നി​ർ​ത്തി​യ​തി​നു മു​ന്നി​ൽ ക​യ​റ്റി ര​ണ്ടാ​മ​ത്തെ ബ​സ് നി​ർ​ത്തി​യ​പ്പോ​ൾ അ​തി​ലേ​ക്കു ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണു ജോ​യി ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു റോ​ഡി​ൽ വീ​ണ​യാ​ളെ ഉ​പേ​ക്ഷി​ച്ചു ര​ണ്ടു ബ​സ് ജീ​വ​ന​ക്കാ​രും പോ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം ഈ​സ്റ്റ് എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബ​സോ​ടി​ച്ച​തി​നും പ​രി​ക്കേ​റ്റ​യാ​ളെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​തി​നു​മാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts