ഇ​ന്ത്യ​ന്‍ ദേ​ശീ​യ​ത​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ ക​രു​തി​യി​രി​ക്ക​ണമെന്ന് വ​ല്‍​സ​ന്‍ തി​ല്ല​ങ്കേ​രി

ത​ളി​പ്പ​റ​മ്പ്: ഇ​ന്ത്യ​ന്‍ ദേ​ശീ​യ​ത​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് ആ​ര്‍​എ​സ്എ​സ് പ്രാ​ന്തീ​യ വി​ദ്യാ​ര്‍​ത്ഥി പ്ര​മു​ഖ് വ​ല്‍​സ​ന്‍ തി​ല്ല​ങ്കേ​രി. ത​ളി​പ്പ​റ​മ്പി​ല്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് എം​പ്ലോ​യീ​സ് ആ​ന്‍റ് ടീ​ച്ചേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍(​ഫെ​റ്റോ)​സം​ഘ​ടി​പ്പി​ച്ച വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ധാ​ര​ണ​ക്കാ​രാ​യ മു​സ്‌​ലിം​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​ല്ലാ​ത്ത കാ​ര്യ​ത്തി​ന് സ​മ​ര​ങ്ങ​ള്‍ ന​ട​ത്തി നാ​ലു വോ​ട്ടു​ക​ള്‍ കൂ​ടു​ത​ല്‍ ല​ഭി​ക്കു​മോ എ​ന്ന് സി​പി​എം പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​കെ. വി​നോ​ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് മ​ണ്ണേ​രി, സ​ജീ​വ​ന്‍ ചാ​ത്തോ​ത്ത്, പി.​കെ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts