കോൽക്കത്ത: കേന്ദ്രഭരണത്തിൽനിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും മമത ആരോപിച്ചു.
തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. തെരഞ്ഞെടുപ്പിനുശേഷം ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾക്കും അനധികൃത കൈയേറ്റങ്ങൾക്കുമെതിരേയുള്ള നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രതികരണം.
ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണെന്ന രൂക്ഷ വിമർശനവും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരേ മമത ഉന്നയിച്ചു. മമത ബാനർജിയുടെ വസതിയിൽ നടന്ന യോഗത്തിൽ അനന്തരവനും ലോക്സഭാ എംപിയുമായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു.
