കേരള സര്‍ക്കാരിനു മാത്രമല്ല ബംഗാള്‍ സര്‍ക്കാരിനും ‘സ്വപ്‌നപ്പേടി’ ! സ്വപ്‌ന സുരേഷ് മമത ദീദിയുടെ ഉറക്കം കളയുന്നതിങ്ങനെ…

കേരള രാഷ്ട്രീയത്തെ ഉലച്ച സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കേരള സര്‍ക്കാരിന് മാത്രമല്ല ബംഗാള്‍ സര്‍ക്കാരിനും തലവേദനയാകുന്നു.

സ്വപ്നയുടെ നിയമനത്തിലൂടെ വിവാദമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി ഡബ്ല്യു സി) ബംഗാള്‍ സര്‍ക്കാരിന്റെ ടെന്‍ഡറില്‍ പങ്കെടുത്തതോടെയാണ് ബംഗാളിനും സ്വപ്ന പേടി തുടങ്ങിയത്.

വിവാദങ്ങളുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി ആരാഞ്ഞ് ബംഗാള്‍ ഐടി വകുപ്പ് കേരള സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ്. ടെന്‍ഡര്‍ കുറ്റമറ്റതാക്കാനും സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുന്ന തരത്തിലുളള വിവാദങ്ങള്‍ ഒഴിവാക്കാനുമാണ് കത്തയച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ബംഗാള്‍ ഐടി വകുപ്പിനു കീഴിലുള്ള വെസ്റ്റ് ബംഗാള്‍ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്റെ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ ടെന്‍ഡറിലാണ് പിഡബ്ല്യുസി പങ്കെടുത്തത്.

സ്വപ്‌നയുടെ നിയമനം വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയതോടെ കേരള സര്‍ക്കാര്‍ ഐടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പിഡബ്ല്യുസിയെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്.

ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ വ്യക്തമായി അറിയാന്‍ ബംഗാള്‍ സര്‍ക്കാര്‍ കേരളത്തെ സമീപിച്ചത്.

കേരളത്തിന്റെ വിലക്കിനെതിരെ പിഡബ്ല്യുസി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഐടി വകുപ്പ് ബംഗാളിനെ അറിയിച്ചു.

കേരളത്തിലെ വിലക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പിഡബ്ല്യുസിക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്ത് വിലക്ക് നേരിട്ട കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ തടസ്സമുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Related posts

Leave a Comment