ഡോ​ള​ര്‍ ക​ട​ത്ത്: ‘സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഹാ​ജ​രാ​കി​ല്ല’; ഒ​ളി​ച്ചു​ക​ളി തു​ട​ര്‍​ന്നു സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍

കൊ​ച്ചി: വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യ കേ​സി​ല്‍ ചോ​ദ്യം ചെ​യ്യാ​ലി​നാ​യി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഇ​ന്നു ക​സ്റ്റം​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല. സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ എ​ത്തി​ല്ലെ​ന്നാ​ണ് ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 11നു ​കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഹാ​ജ​രാ​കാ​നാ​യി ആ​ദ്യം നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും, തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് സ്പീ​ക്ക​ര്‍ മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ളിം​ഗി​ന് ശേ​ഷം ഹാ​ജ​രാ​കാ​മെ​ന്നും രേ​ഖാ​മൂ​ലം ക​സ്റ്റം​സി​നെ അ​റി​യി​ച്ചി​രു​ന്നു. യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ മു​ഖേ​ന ന​ട​ത്തി​യ ഡോ​ള​ര്‍ ക​ട​ത്തി​ല്‍ സ്പീ​ക്ക​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്ന സ്വ​പ്ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പീ​ക്ക​റെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​തു മൂ​ന്നാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് സ്പീ​ക്ക​ര്‍ ക​സ്റ്റം​സി​ന്‍റെ മു​ന്നി​ല്‍ ഹാ​ജ​രാ​കാ​തെ മാ​റി നി​ല്‍​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു മു​ന്നി​ല്‍ എ​ത്തി പ്ര​ശ്‌​നം വ​ഷ​ളാ​ക്കേ​ണ്ട​തി​ല്ലെ​ന്ന സി​പി​എം നി​ല​പാ​ട് അ​നു​സ​രി​ച്ചാ​ണ് സ്പീ​ക്ക​ര്‍ ഹാ​ജ​രാ​കാ​തെ മാ​റി​നി​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​തോ​ടെ…

Read More

സ്പീക്കർ പദവി കുറച്ചുനാൾ, അതിനുള്ളിൽ പണമുണ്ടാക്കണം; വ്യ​ക്തി​പ​ര​മാ​യ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ ത​ന്നെ ഫ്ളാ​റ്റി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി​; സ്വ​പ്ന സു​രേ​ഷ് ഇ​ഡി​ക്ക് ന​ല്‍​കി​യ മൊ​ഴികൾ ഞെട്ടിക്കുന്നത്

  കൊ​ച്ചി: സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ വ്യ​ക്തി​പ​ര​മാ​യ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ ത​ന്നെ ഫ്ളാ​റ്റി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി​യെ​ന്നു വ്യ​ക്ത​മാ​ക്കി സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ഇ​ഡി​ക്ക് ന​ല്‍​കി​യ മൊ​ഴി പു​റ​ത്തു വ​ന്നു. അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലെ വ​നി​താ ജ​യ​ലി​ല്‍ ക​ഴി​യു​മ്പോ​ള്‍ ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 16 ന് ​ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ന​ല്‍​കി​യ മൊ​ഴി​യാ​ണു പു​റ​ത്തു വ​ന്ന​ത്. സ്പീ​ക്ക​റു​ടെ താ​ത്പ​ര്യ​ത്തി​ന് വ​ഴ​ങ്ങാ​ത്ത​തി​നാ​ല്‍ ഒ​മാ​നി​ലെ മി​ഡി​ല്‍ ഈ​സ്റ്റ് കോ​ള​ജി​ല്‍ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി നി​ഷേ​ധി​ച്ചെ​ന്നു സ്വ​പ​്ന മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രു പ​റ​യാ​ന്‍ ഇ​ഡി സ്വ​പ്ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഈ ​മൊ​ഴി​യ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. വ​ള​രെ​ക്കു​റ​ച്ചു കാ​ല​മേ സ്പീ​ക്ക​ര്‍ പ​ദ​വി​യു​ണ്ടാ​കൂ​വെ​ന്നും അ​തി​നി​ടെ സ​മ്പാ​ദ്യ​മു​ണ്ടാ​ക്ക​ണ​മെ​ന്നും ഇ​തു കോ​ണ്‍​സു​ല്‍ ജ​ന​റ​ലി​നോ​ടു പ​റ​യ​ണ​മെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന​തു​ള്‍​പ്പെ​ടെ മൊ​ഴി​യി​ല്‍…

Read More

സ്പീക്കര്‍ ദുരുദ്ദേശത്തോട് ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി ! താന്‍ സാധാരണയായി ഒന്നും സൗജന്യമായി ചെയ്തുകൊടുക്കാറില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്; സ്വപ്‌നയുടെ മൊഴി ഞെട്ടിക്കുന്നത്…

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴി പുറത്ത്. ഹൈക്കോടതിയില്‍ ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച മൊഴിപകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ സ്പീക്കര്‍ക്കെതിരേ അതീവ ഗുരുതരങ്ങളായ ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ 16-ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍വെച്ച് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുമ്പാകെ സ്വപ്ന നല്‍കിയ മൊഴിയാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശ്യത്തോടെ തിരുവനന്തപുരം പേട്ടയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രധാന ആരോപണം. പേട്ടയിലെ മരുതം അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം വിളിച്ചുവരുത്തി. അത് തന്റെ ഒളിസങ്കേതമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. സരിത്തിനൊപ്പമാണ് താന്‍ സ്പീക്കറെ കാണാന്‍ ഫ്ളാറ്റിലേക്ക് പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിസമ്മതിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലി ഇല്ലാതായെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ എനിക്ക് സുരക്ഷിതത്വം തോന്നാനായി അദ്ദേഹം ഫ്ളാറ്റിന്റെ യഥാര്‍ഥ ഉടമസ്ഥാവകാശത്തെക്കുറിച്ച് പറഞ്ഞിരുന്നു. മിഡില്‍…

Read More

സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ പോലീസ് ഇല്ലായിരുന്നെന്ന് ഇഡി

കൊ​ച്ചി: എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​പ്‌​ന​യെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യു​മ്പോ​ള്‍ കേ​ര​ള പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രും ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന രേ​ഖ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഇ​ഡി. മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രു പ​റ​യാ​ന്‍ സ്വ​പ്ന​യെ നി​ര്‍​ബ​ന്ധി​ക്കു​ന്ന​തു കേ​ട്ടെ​ന്ന പോ​ലീ​സ് വാ​ദം പൊ​ളി​ക്കാ​നാ​ണ് ഇ​ഡി രേ​ഖ​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 12, 13 തീ​യ​തി​ക​ളി​ലാ​ണ് ഇ​ഡി സ്വ​പ്ന​യെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്ത​ത്. ക​സ്റ്റ​ഡി​കാ​ലാ​വ​ധി​ക്കു ശേ​ഷം സ്വ​പ്ന​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത് ഓ​ഗ​സ്റ്റ് 14-നാ​ണ്. അ​ന്നാ​ണു ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ​നി​താ പോ​ലീ​സു​കാ​രു​ടെ സാ​ന്നി​ധ്യം കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. അ​തി​ന് ശേ​ഷം ഇ​ഡി ചോ​ദ്യം ചെ​യ്തി​ട്ടേ ഇ​ല്ല. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നു പോ​ലീ​സു​കാ​രി​ക​ളു​ടെ മൊ​ഴി വ്യാ​ജ​മാ​ണെ​ന്നും അ​തി​നു​പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നു​മാ​ണ് ഇ​ഡി​യു​ടെ വാ​ദം. സ്വ​പ്ന​യെ ചോ​ദ്യം ചെ​യ്യു​മ്പോ​ള്‍ വ​നി​താ പോ​ലീ​സു​കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ളാ​ണ് ഇ​ഡി ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​ക്കു കൈ​മാ​റി​യ​ത്. സെ​ക്ഷ​ന്‍ 164, 108 പ്ര​കാ​രം സ്വ​പ്ന ന​ല്‍​കി​യ…

Read More

“വി​ദേ​ശ​ത്ത് സ്ഥാ​പ​നം തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടു’; ലീ​ലാ പാ​ല​സ് ഹോ​ട്ട​ലി​ൽ കൂ​ടി​ക്കാ​ഴ്ച​യും; ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രാ​യ സ്വ​പ്ന​യു​ടെ മൊ​ഴി പു​റ​ത്ത്

  തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രാ​യി ക​സ്റ്റം​സി​ന് ന​ൽ​കി​യ മൊ​ഴി പു​റ​ത്ത്. സ്പീ​ക്ക​ർ വി​ദേ​ശ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ടു​വെ​ന്നാണ് സ്വ​പ്നയുടെ മൊഴിയിലെ വെ​ളി​പ്പെ​ടു​ത്തൽ. ഗ​ൾ​ഫി​ൽ മി​ഡി​ൽ ഈ​സ്റ്റ് കോ​ള​ജി​ന്‍റെ ബ്രാ​ഞ്ച് തു​ട​ങ്ങാ​നാ​യി​രു​ന്നു ശ്ര​മം. സൗ​ജ​ന്യ​മാ​യി ഭൂ​മി ല​ഭി​ക്കാ​ൻ ഷാ​ർ​ജാ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ ലീ​ലാ പാ​ല​സ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും സ്വ​പ്ന മൊ​ഴി​യി​ൽ പ​റ​യു​ന്നു.

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി​ന​ല്‍​കാ​ന്‍ നിർബന്ധിച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി​ന​ല്‍​കാ​ന്‍ പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​നെ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​താ​യു​ള്ള ശ​ബ്ദ​രേ​ഖ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ചെ​യ്ത​താ​ണെ​ന്ന് സ്വ​പ്‌​ന മൊ​ഴി ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഇ​ഡി​ക്ക് നി​യ​മോ​പ​ദേ​ശം. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ടി​തി​യെ സ​മീ​പി​ക്കാ​നാ​ണ് ഇ​ഡി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന നി​യ​മോ​പ​ദേ​ശം എ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​റ​ഞ്ഞ പ്ര​കാ​രം ഇ​ഡി​ക്കെ​തി​രെ അ​വ​രു​ടെ ഫോ​ണി​ല്‍ മ​റ്റാ​രോ​ടോ സം​സാ​രി​ച്ചു​വെ​ന്നാ​ണ് സ്വ​പ്‌​ന ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി. അ​തി​നി​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​താ​യി പ്ര​തി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രേ (ഇ​ഡി) കേ​സെ​ടു​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു. സ്വ​പ്‌​ന​യു​ടെ ശ​ബ്ദ​രേ​ഖ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ചി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ശ​ബ്ദ​രേ​ഖ​യു​ടെ​യും സ​ന്ദീ​പ് നാ​യ​ര്‍ ജ​യി​ലി​ല്‍​നി​ന്ന് ജി​ല്ലാ ജ​ഡ്ജി​ക്ക് അ​യ​ച്ച ക​ത്തി​ന്‍റെ​യും…

Read More

സ്വ​പ്‌​ന​യു​ടെ മൊ​ഴി; ലി​സ്റ്റ് ത​യാ​ർ, ചോ​ദ്യം ചെ​യ്യ​ല്‍ പ​ര​മ്പ​ര  ഉ​ന്ന​ത​രെ ല​ക്ഷ്യം വ​ച്ച്; കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി യു​ടെ പ​ച്ച​ക്കൊ​ടി  കി​ട്ടി​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍​ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന സൂ​ച​ന നൽകി കസ്റ്റംസ്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ക്കാ​ന്‍ ക​സ്റ്റം​സ്. ഉ​ന്ന​ത​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ഇ​ന്നു മു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ക്കും.ഇ​ന്നു അ​ഭി​ഭാ​ഷ​ക​യെ ചോ​ദ്യം ചെ​യ്തു തു​ട​ങ്ങും. പ​ത്തി​നു സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അംഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍,12ന് ​സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ തു​ട​ര്‍​ന്നു മൂ​ന്നു മ​ന്ത്രി​മാ​ര്‍, മ​ന്ത്രി പു​ത്ര​ന്‍​മാ​ര്‍, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​ങ്ങ​നെ നീ​ളു​ന്നു ലി​സ്റ്റ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ പ​ച്ച​ക്കൊ​ടി കൂ​ടി കി​ട്ടി​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍​നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ക​സ്റ്റം​സും ന​ല്‍​കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തും ഡോ​ള​ര്‍ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രെ സ​മ​രം ന​യി​ക്കു​ന്ന സി​പി​എ​മ്മി​നെ ഭ​യ​ന്നു അ​ന്വേ​ഷ​ണം നി​ര്‍​ത്തി​വ​യ്ക്കി​ല്ലെ​ന്ന സൂ​ച​ന ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​ത്രി​ക​യി​ല്‍ പ​രാ​മ​ര്‍​ശി​ക്ക​പ്പെ​ട്ട​വ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ക​സ്റ്റം​സ് മാ​റി​യി​ട്ടു​ണ്ട്. ഉ​ന്ന​ത​ര്‍​ക്കെ​തി​രേ ക​സ്റ്റം​സ്…

Read More

കേരള സര്‍ക്കാരിനു മാത്രമല്ല ബംഗാള്‍ സര്‍ക്കാരിനും ‘സ്വപ്‌നപ്പേടി’ ! സ്വപ്‌ന സുരേഷ് മമത ദീദിയുടെ ഉറക്കം കളയുന്നതിങ്ങനെ…

കേരള രാഷ്ട്രീയത്തെ ഉലച്ച സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കേരള സര്‍ക്കാരിന് മാത്രമല്ല ബംഗാള്‍ സര്‍ക്കാരിനും തലവേദനയാകുന്നു. സ്വപ്നയുടെ നിയമനത്തിലൂടെ വിവാദമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി ഡബ്ല്യു സി) ബംഗാള്‍ സര്‍ക്കാരിന്റെ ടെന്‍ഡറില്‍ പങ്കെടുത്തതോടെയാണ് ബംഗാളിനും സ്വപ്ന പേടി തുടങ്ങിയത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി ആരാഞ്ഞ് ബംഗാള്‍ ഐടി വകുപ്പ് കേരള സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ്. ടെന്‍ഡര്‍ കുറ്റമറ്റതാക്കാനും സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുന്ന തരത്തിലുളള വിവാദങ്ങള്‍ ഒഴിവാക്കാനുമാണ് കത്തയച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ബംഗാള്‍ ഐടി വകുപ്പിനു കീഴിലുള്ള വെസ്റ്റ് ബംഗാള്‍ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്റെ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ ടെന്‍ഡറിലാണ് പിഡബ്ല്യുസി പങ്കെടുത്തത്. സ്വപ്‌നയുടെ നിയമനം വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയതോടെ കേരള സര്‍ക്കാര്‍ ഐടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പിഡബ്ല്യുസിയെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ വ്യക്തമായി അറിയാന്‍…

Read More

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ… സ്വപ്നയെ ആരും ജയിലിലെത്തി ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ഭീഷണിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സ്വപ്‌നയും…

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ അട്ടക്കുളങ്ങര വനിത ജയിലിലെത്തി ആരും ഭീഷണിപ്പെടുത്തിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് കൈമാറും. എന്നാല്‍ ഭീഷണി ആരോപണത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന മൊഴി നല്‍കിയതായാണ് സൂചന. സ്വര്‍ണ്ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് മുമ്പ് സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് ജയില്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ജയില്‍ ഡിഐജി അജയകുമാര്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി തെളിവെടുപ്പ് നടത്തി. ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു. ബന്ധുക്കളും ഇ ഡി, കസ്റ്റംസ്, വിജിലന്‍സ് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ജയിലിലെത്തി സ്വപ്നയെ കണ്ടിട്ടില്ലന്നാണ് അന്വേഷണത്തിലെ നിഗമനം. പരാതിയേ കുറിച്ച് സ്വപ്നയോട് ചോദിച്ചെങ്കിലും നിഷേധിച്ചെന്നാണ് സൂചന. ഭീഷണിയുള്ളതായി കോടതിയില്‍ പറഞ്ഞ കാര്യങ്ങളെ…

Read More

ജയിലിലെ വധഭീഷണി സത്യമോ ? വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തല്‍ ജാമ്യം ലഭിക്കാനുള്ള കുതന്ത്രം എന്ന് സംശയം; സ്വപ്‌നയുടെ മനസിലുള്ളതെന്ത്…

ജയിലില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞത് ജാമ്യം ലഭിക്കാനുള്ള തന്ത്രമെന്ന സംശയം ബലപ്പെടുന്നു. ജയില്‍ വകുപ്പ് ഇപ്പോള്‍ ഈ സംശയമാണ് ഉന്നയിക്കുന്നത്. സ്വപ്ന ആരോപിച്ചതുപോലുള്ള സന്ദര്‍ശകര്‍ ജയിലില്‍ എത്തിയിട്ടില്ലെന്ന് ജയില്‍ വകുപ്പ് പറയുന്നു. ഇത് ഉറപ്പിക്കാന്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ദക്ഷിണ മേഖലാ ജയില്‍ ഡിഐജിയോട് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ട് കാര്യങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞത്. ഒന്ന് ജയിലില്‍ തനിക്ക് ഭീഷണിയുണ്ട്. മറ്റൊന്ന് പൊലീസുകാരെന്ന് സംശയിക്കുന്ന ചിലര്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ച് ഉന്നതരുടെ പേര് പറയരുതെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. ജയില്‍ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്ന ആളുകള്‍ ജയിലിലെത്തി സ്വപ്നയെ കണ്ടില്ലെന്നാണ് ജയില്‍ വകുപ്പിന്റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവെങ്കിലും സംശയാസ്പദമായി ഒന്നും…

Read More