ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ. മോഹൻലാൽ നൽകിയ ഒരു സ്പെഷ്യൽ സമ്മാനത്തെകുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
മോഹൻലാൽ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത് മമ്മൂട്ടിക്കുള്ള പിറന്നാള്‍ സമ്മാനവുമായാണ്. മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളുള്ള ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത്.
അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി താരങ്ങളാണ് മലയാള സിനിമയില്‍ നിന്നുമെത്തിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രവും വൈറലാവുകയാണ്.