നിങ്ങൾ എന്നെ എത്ര കാലം ഓർത്തിരിക്കുമെന്ന് മമ്മൂട്ടി; കൊക്കിന് ജീവനുള്ള കാലം വരെയെന്ന് ആരാധകർ

മ​മ്മൂ​ട്ടി​യു​ടെ ട​ർ​ബോ അ​തി​ഗം​ഭീ​ര​മാ​യി തീ​യ​റ്റ​റു​ക​ളി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാം ഇ​ന്‍​ഫ്ലൂ​വ​ൻ‌​സ​ർ ഖാ​ലി​ദ് അ​ല്‍ അ​മീ​റി​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ട​ന്‍റെ പ്ര​തി​ക​ര​ണം.

എ​ല്ലാ അ​ഭി​നേ​താ​ക്ക​ൾ​ക്കും ഒ​രു​സ​മ​യം ക​ഴി​ഞ്ഞാ​ൽ സി​നി​മ മ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​റു​ണ്ട്, മ​മ്മൂ​ട്ടി​യ്ക്ക് എ​ന്നെ​ങ്കി​ലും അ​ങ്ങ​നെ തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് ഖാ​ലി​ദി​ന്‍റെ ചോ​ദ്യം. ത​ന്‍റെ അ​വ​സാ​ന ശ്വാ​സം വ​രെ സി​നി​മ മ​ടു​ക്കി​ല്ല​ന്നാ​ണ് മ​മ്മൂ​ട്ടി ഉ​ത്ത​രം ന​ൽ​കി​യ​ത്.

ലോ​കം നി​ങ്ങ​ളെ എ​ങ്ങ​നെ ഓ​ർ​ത്തി​രി​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം എ​ന്നു ഖാ​ലി​ദ് ചോ​ദി​ക്കു​ന്പോ​ൾ ‘എ​ത്ര​നാ​ള്‍ അ​വ​ർ എ​ന്നെ​ക്കു​റി​ച്ച് ഓ​ര്‍​ക്കും? ഒ​രു വ​ര്‍​ഷം, പ​ത്ത് വ​ര്‍​ഷം, 15 വ​ര്‍​ഷം അ​തോ​ട് കൂ​ടി തീ​ർ​ന്നു. മ​റ്റു​ള്ള​വ​ർ ന​മ്മ​ളെ ലോ​കാ​വ​സാ​നം വ​രെ ന​മ്മെ ഓ​ര്‍​ത്തി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​രു​ത്. അ​ങ്ങ​നെ​യൊ​രു അ​വ​സ​രം ആ​ര്‍​ക്കും ഉ​ണ്ടാ​കി​ല്ല.

വ​ലി​യ വ​ലി​യ മ​ഹാ​ര​ഥ​ന്മാ​ര്‍ പോ​ലും വ​ള​രെ കു​റ​ച്ച് മ​നു​ഷ്യ​രാ​ൽ മാ​ത്ര​മാ​ണ് ഓ​ര്‍​മി​ക്ക​പ്പെ​ടാ​റു​ള്ള​ത്. ലോ​ക​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് ന​ട​ന്മാ​രി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഞാ​ന്‍. ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​വ​ര്‍​ക്കെ​ന്നെ എ​ങ്ങ​നെ ഓ​ര്‍​ത്തി​രി​ക്കാ​ന്‍ സാ​ധി​ക്കും?. എ​നി​ക്ക് ആ ​കാ​ര്യ​ത്തി​ല്‍ പ്ര​തീ​ക്ഷ​യു​മി​ല്ല’ എ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ. ‘

എ​ന്നാ​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​തി​ന്‍റെ താ​ഴെ ക​മ​ന്‍റ് ചെ​യ്ത​ത്. ഞ​ങ്ങ​ൾ​ക്ക് ജീ​വ​നു​ള്ള കാ​ല​മ​ത്ര​യും മ​മ്മൂ​ട്ടി ഞ​ങ്ങ​ളു​ടെ മ​ന​സി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment