ഇ​ത് എ​ന്ത് ഭാ​വി​ച്ചാ മ​മ്മൂ​ക്കാ… വ​യ​സ് 72 ആ​യി, അ​റി​യോ? പു​ത്ത​ൻ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ മമ്മൂട്ടിയോട് ചോ​ദി​ക്കു​ന്നൂ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സി​നി​മാ താ​ര​ങ്ങ​ളു​ടെ ഔ​ട്ട്ഫി​റ്റു​ക​ൾ എ​പ്പോ​ഴും വൈ​റ​ൽ ആ​യി മാ​റാ​റു​ണ്ട്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രാ​ളാ​ണ് മ​മ്മൂ​ട്ടി. ഏ​ത് പ​രി​പാ​ടി​യി​ലാ​യാ​ലും മ​മ്മൂ​ട്ടി ആ ​വ്യ​ത്യ​സ്ത​ത കൊ​ണ്ടു​വ​രാ​റു​ണ്ട്. താ​ര​ത്തി​ന്‍റെ അ​ത്ത​ര​ത്തി​ലൊ​രു ലു​ക്കാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഭ്ര​മ​യു​ഗം എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​ൽ എ​ത്തി​യ മ​മ്മൂ​ട്ടി​യു​ടെ ലു​ക്കാ​ണി​ത്.

actor mammootty new look for Bramayugam Press Meet nrn

ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് കോ​മ്പോ​യി​ൽ ആ​ണ് ഭ്ര​മ​യു​ഗം തി​യ​റ്റ​റി​ൽ എ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​കോ​മ്പോ​യി​ൽ ആ​യി​രു​ന്നു അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ്ര​സ്മീ​റ്റി​ൽ എ​ത്തി​യ​തും. സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ വെ​ള്ള ഷ​ർ​ട്ടും ക​റു​ത്ത പാ​ന്‍റ്സും ധ​രി​ച്ച് മാ​സാ​യി എ​ത്തി​യ മ​മ്മൂ​ട്ടി​യെ​യാ​ണ് ഫോ​ട്ടോ​ക​ളി​ലും വീ​ഡി​യോ​ക​ളി​ലും കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ട​ർ​ബോ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഹെ​യ​ർ സ്റ്റൈ​ലാ​ണ് മ​മ്മൂ​ട്ടി​യു​ടേ​ത്.

actor mammootty new look for Bramayugam Press Meet nrn

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഭ്ര​മ​യു​ഗം പ്ര​സ് മീ​റ്റ് എ​ന്ന് കു​റി​ച്ച് മ​മ്മൂ​ട്ടി​യും ചി​ല സ്റ്റി​ല്ലു​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. “നി​ങ്ങ​ൾ ഒ​രു ജി​ന്ന് ആ​ണ്, ഈ 72​-ാമ​ത്തെ വ​യ​സി​ലും ഇ​ത് പോ​ലെ മൊ​ഞ്ചു​ള്ള ഒ​രു ജി​ന്ന് വേ​റെ കാ​ണൂ​ല്ലാ, മ​നു​ഷ്യ ഇ​തെ​ന്ത് ഭാ​വി​ച്ചാ..​നി​ങ്ങ​ൾ​ക്ക് 72 വ​യ​സാ​യി അ​റി​യോ?’ എ​ന്നി​ങ്ങ​നെ പോ​കു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​മ​ന്‍റു​ക​ൾ.

 

Related posts

Leave a Comment