ബുദ്ധിമുട്ടുകളില്‍ വിഷമിക്കരുത്; എല്ലാ സഹായങ്ങളുമായി ഞാനും ഉണ്ടാകും! വെള്ളപ്പൊക്ക ദുരിതബാധിതരെ കാണാന്‍ മമ്മൂട്ടിയെത്തി

പ​റ​വൂ​ർ: വെ​ള്ള​പ്പൊ​ക്കം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ കാ​ണു​വാ​നും ആ​ശ്വാ​സി​പ്പി​ക്കു​വാ​നും തേ​ല​തു​രു​ത്തി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ ച​ല​ച്ചി​ത്ര​ന​ട​ൻ മ​മ്മൂ​ട്ടി എ​ത്തി. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​ണ് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എക്കൊടൊപ്പം 300ഓ​ളം പേ​ർ താ​മ​സി​ക്കു​ന്ന തേ​ല​തു​രു​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ മ​മ്മൂ​ട്ടി എ​ത്തി​യ​ത്.

പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടൊ​പ്പം എ​ല്ലാ സ​ഹാ​യ​ങ്ങ​ളു​മാ​യി താ​നും ഉ​ണ്ടാ​കു​മെ​ന്നും ബു​ദ്ധി​മു​ട്ടു​ക​ളി​ൽ വി​ഷ​മി​ക്ക​രു​തെ​ന്നും വെ​ള്ളം വേ​ഗം ഇ​റ​ങ്ങി എ​ല്ലാ​വ​ർ​ക്കും വീ​ട്ടി​ലേ​യ്ക്ക് പോ​കു​വാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​രി​യാ​റി​ൽ ഇ​ന്ന​ലെ രാ​ത്രി കൂ​ടു​ത​ൽ വെ​ള്ളം ഉ​യ​രു​മെ​ന്നു​ള്ള ഭീ​തി​യി​ലാ​യി​രു​ന്നു ജ​ന​ങ്ങ​ൾ എ​ല്ലാ​വ​രും. ഈ ​ഭ​യ​പ്പാ​ടി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി മ​മ്മൂ​ട്ടി എ​ത്തി​യ​ത്. വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ​യെ വി​ളി​ച്ച് ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ താ​മ​സി​ക്കു​ന്ന തേ​ല​തു​രു​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണ് ഇ​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. പ​റ​വൂ​രി​ൽ 44 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ടെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ക്യാ​ന്പി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും വെ​ള്ള​വും ര​ണ്ടാ​യി​രം പേ​ർ​ക്കു ബെ​ഡ് ഷീ​റ്റു​ക​ൾ ന​ൽ​കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.

Related posts