താഴേക്ക് നോക്കൂ… അറുപതു വയസിലും ചെറുപ്പം ! 60 വയസുള്ള ടോം ക്രൂസിന്‍റെ “യംഗ് ലുക്ക്’ ഫോട്ടോ; കമന്‍റ് ബോക്സിൽ നിറഞ്ഞ് മമ്മൂട്ടി

ഹോളിവുഡ് താരം ടോം ക്രൂസിന്‍റെ യംഗ് ലുക്കിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കമന്‍റിൽ നിറഞ്ഞത് മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ടോംക്രൂസിന്‍റെ ചിത്രം വൈറലായത്.

‘ടോം ക്രൂസ് അദ്ദേഹത്തിന്‍റെ അറുപതാം വയസിൽ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹത്തിന്‍റെ ചിത്രം സിനിമ ഇൻ മീംമ്സ് എന്ന ഫേസ്ബുക്ക് പേജ് പങ്കുവെച്ചത്.

അറുപതു വയസിലും ചെറുപ്പം നിലനിർത്തുന്ന ടോം ക്രൂസിന്‍റെ ലുക്കിനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കും കമന്‍റും നിറയുകയും ചെയ്തു.

എന്നാൽ, കമന്‍റ് ബോക്സ് മുഴുവൻ നിറഞ്ഞുനിന്നത് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു. കമന്‍റ് ബോക്സിൽ മമ്മൂട്ടിയുടെ ചിത്രവുമായി നൂറുകണക്കിന് മലയാളി ആരാധകരെത്തി.

‘മമ്മൂട്ടി, ഇന്ത്യൻ നടൻ, 71 വയസ്’ എന്ന കുറിപ്പുമായാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ കമന്‍റ് ചെയ്തത്.

അറുപതാം വയസിൽ ടോം ക്രൂസ് അങ്ങനെയാണെങ്കിൽ എഴുപത് വയസായ ഞങ്ങളുടെ മമ്മൂട്ടിയെ നോക്കൂ എന്നും കമന്‍റുകളിൽ പറയുന്നു.

അതേസമയം, ചിലർ മോഹൻലാലിന്‍റെ ചിത്രവും കമന്‍റ് ബോക്സിൽ പങ്കുവച്ചിട്ടുണ്ട്.

Related posts

Leave a Comment