താ​ര​സു​ന്ദ​രി ഹ​ൻ​സി​ക മോ​ട്‌​വാ​നി വി​വാ​ഹി​ത​യാ​കു​ന്നു ? വരന്‍ അറിയപ്പെടുന്ന ഒരു ബിസിനസുകാരന്‍

ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക്, എ​ന്നീ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലി​ലും ബോ​ളി​വു​ഡി​ലും അ​ഭി​ന​യി​ച്ചു ശ്ര​ദ്ധ നേ​ടി​യ ന​ടി​യാ​ണ് ഹ​ന്‍​സി​ക മോ​ട്‌​വാ​നി.

ഹ​ന്‍​സി​ക​യെ​ക്കു​റി​ച്ച് ഏ​റ്റ​വു​മൊ​ടു​വി​ല്‍ പു​റ​ത്തു വ​രു​ന്ന​ത് താ​ര​സു​ന്ദ​രി വി​വാ​ഹി​ത​യാ​കാ​ന്‍ പോ​കു​ന്നു എ​ന്ന​താ​ണ്.

ത​മി​ഴി​ലെ ചി​ല സി​നി​മാ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഹ​ന്‍​സി​ക​യു​ടെ വി​വാ​ഹ​വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. അ​റി​യ​പ്പെ​ടു​ന്ന ഒ​രു ബി​സി​ന​സു​കാ​ര​നാണ് ഹ​ന്‍​സി​കയെ വി​വാ​ഹം ചെ​യ്യു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന ഒ​രു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ മ​ക​നാ​ണ് ഹ​ന്‍​സി​ക​യു​ടെ ഭാ​വി​വ​ര​നെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

വി​വാ​ഹ​ത്തീ​യ​തി നി​ശ്ച​യി​ച്ച​താ​യും വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

എ​ന്നാ​ല്‍ താ​രം ഇ​തു​വ​രെ ഈ ​വാ​ര്‍​ത്ത​ക​ളോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 2013 കാ​ല​ത്ത് ന​ട​ന്‍ ചി​മ്പു​വു​മാ​യി ഹ​ന്‍​സി​ക പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ വി​വാ​ഹി​ത​രാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും താ​രം തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ വൈ​കാ​തെ ഇ​വ​രു​ടെ പ്ര​ണ​യം ത​ക​രു​ക​യും വേ​ര്‍​പി​രി​യു​ക​യു​മാ​യി​രു​ന്നു. അ​തി​നു ശേ​ഷ​വും ഹാ​ന്‍​സി​ക വി​വാ​ഹി​ത​യാ​കാ​ന്‍ പോ​കു​ന്നു​വെ​ന്നു വാ​ര്‍​ത്ത പ്ര​ച​രി​ച്ചി​രു​ന്നു.

അ​ടു​ത്ത​യി​ടെ ന​ടി നി​ത്യാ മേനോ​ന്‍ വി​വാ​ഹി​ത​യാ​കാ​ന്‍ പോ​കു​ന്നു​വെ​ന്നു വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു നി​ത്യത​ന്നെ രം​ഗ​ത്തു വ​ന്നി​രു​ന്നു.

അ​മ്പ​ത് സി​നി​മ​ക​ളാ​ണ് ഹ​ന്‍​സി​ക ഇ​തു​വ​രെ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. ആ ​കൂ​ട്ട​ത്തി​ല്‍ വി​ല്ല​ന്‍ എ​ന്ന മ​ല​യാ​ള ചി​ത്ര​വും ഉ​ള്‍​പ്പെ​ടും.

 

Related posts

Leave a Comment