ഇന്നത്തെ കാലത്ത് ബ്രൈഡൽ ഫാഷൻ ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. യുവതികൾ തങ്ങളുടെ വിവാഹദിനത്തിൽ ഏറ്റവും വിലപിടിപ്പുള്ളതും മനോഹരവുമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. സെലിബ്രിറ്റികൾ തങ്ങളുടെ വിവാഹത്തിന് ലക്ഷങ്ങൾ മുടക്കി വ്യത്യസ്തമായതും പുതുമ നിറഞ്ഞതുമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഇവയൊക്കെ സോഷ്യൽ മീഡിയയിലെ ചൂടുപിടിച്ച ചർച്ചയ്ക്ക് കാരണമാണ്.
വിവാഹ വസ്ത്രങ്ങൾ മനോഹരമാക്കാൻ എത്ര പണം വേണെങ്കിലും മുടക്കാൻ പുത്തൻ തലമുറ തയാറാണ്. അതുകൊണ്ട് തന്നെ വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്ന ഡിസൈനർമാർക്ക് വലിയ ഡിമാന്റാണ്. ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് നൽകിയ ഒരു തൊഴിൽ ഉപദേശമാണ് ഇപ്പോൾ വൈറലാകുന്നത്. ആളുകൾ തങ്ങളുടെ ഐടി ജോലികൾ ഉപേക്ഷിച്ച് ലെഹംഗ വിൽക്കുന്ന ബിസിനസിലേക്ക് പ്രവേശിക്കാനാണ് ഉപദേശം.
അമിത് ജഗ്ലാനാണ് ഇത്തരത്തിൽ ഒരു ഉപദേശം നൽകിയത്. പഴയ ഡൽഹിയിലെ ചരിത്രപരവും തിരക്കേറിയതുമായ ഒരു സ്ഥലമാണ് ചാന്ദ്നി ചൗക്ക്. തുണിത്തരങ്ങൾക്കും ആഭരണങ്ങൾക്കും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾക്കും പേരുകേട്ടതാണ് ഈ സ്ഥലം. അതിമനോഹരമായ ലെഹംഗകൾ, സാരികൾ, സ്യൂട്ടുകൾ, ആക്സസറികൾ എന്നിവ ഇവിടെ നിന്ന് ലഭിക്കുന്നതാണ്. ഇവിടെ ലെഹംഗങ്ങൾ വിൽക്കാനാണ് ഉപദേശിച്ചിരിക്കുന്നത്.
അമിത് ജഗ്ലാനിന്റെ ഈ ഉപദേശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായി. നിരവധിപേരാണ് ഇയാളെ വിമർശിച്ചെത്തിയത്. ‘ലെഹംഗ വിൽക്കാൻ ശ്രമിച്ചിട്ടുണ്ടോ, അമിത്? ഒരു ലഹങ്ക വിൽക്കാൻ എന്തൊക്കെ വ്യക്തിഗത ഗുണങ്ങളാണ് വേണ്ടതെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ ഇതിനകം പാസാക്കിയ പൊതുവായ അഭിപ്രായങ്ങൾ കൈമാറുന്നത് വളരെ എളുപ്പമാണ്. ഏത് വ്യവസായത്തിലും അഭിവൃദ്ധിപ്പെടാൻ, അത് ലഹങ്ക വിൽക്കുകയോ അല്ലെങ്കിൽ ഒരു സോഫ്റ്റ്വെയർ ജോലിയോ ആകട്ടെ, നിങ്ങൾക്ക് കഠിനാധ്വാനം ഒഴിവാക്കാനാവില്ല’. എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Been in Chandni chowk only 2 hours.
— Amit Jaglan (@iamjaglan) December 2, 2023
One advice:
Leave your software job and just sell lehngas.
I am at a loss of words.
Lehngas north of 1 lakh rupees flying off the counters.