അനധികൃത മത്സ്യബന്ധനത്തിനായി തീരത്തുനിന്ന് മണൽകടത്തുന്നതായി പരാതി; ത​മി​ഴ്നാ​ട്ടു​കാ​രാ​യ ചൂ​ണ്ട​വ​ള്ള​ക്കാ​രാ​ണ് മ​ണ​ൽ ക​ട​ത്തി​നു പി​ന്നി​ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ; അശാസ്ത്രീയ മത്‌സ്യബന്ധനരീതി കേട്ടാൽ ഞെട്ടും

വൈ​പ്പി​ൻ: കൊ​ച്ചി തീ​ര​ക്ക​ട​ലി​ൽ അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഫോ​ർ​ട്ട് വൈ​പ്പി​ൻ പെ​ബി​ൾ​സ് ബീ​ച്ചി​ൽ നി​ന്നും വ​ൻ​തോ​തി​ൽ മ​ണ​ൽ ക​ട​ത്തു​ന്നു. ത​മി​ഴ്നാ​ട്ടു​കാ​രാ​യ ചൂ​ണ്ട​വ​ള്ള​ക്കാ​രാ​ണ് മ​ണ​ൽ ക​ട​ത്തി​നു പി​ന്നി​ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

രാ​ത്രി​യി​ൽ വ​ള്ള​ത്തി​നു ബീ​ച്ചി​ലെ​ത്തി ഇ​വി​ടെ​നി​ന്നു പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ളി​ൽ വ​ൻ​തോ​തി​ൽ മ​ണ​ൽ നി​റ​ച്ച് ക​ട​ലി​ലേ​ക്കാ​ണ് ഇ​വ​ർ പോ​കു​ന്ന​ത്. ചാ​ക്ക് ന​ല്ല​പോ​ലെ കെ​ട്ടി ഒ​പ്പം തെ​ങ്ങി​ൻ കു​ല, പ​ഴ​യ ബോ​ട്ട് വ​ല തു​ട​ങ്ങി കൈ​യി​ൽ കി​ട്ടു​ന്ന ച​പ്പ് ച​വ​റു സാ​ധ​ന​ങ്ങ​ളും കൂ​ട്ടി​ക്കെ​ട്ടി ചാ​ക്ക് ക​ട​ലി​ലേ​ക്ക് താ​ഴ്ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നു​ശേ​ഷം ഇ​വ​ർ സ്ഥ​ലം അ​ട​യാ​ള​പ്പെ​ടു​ത്തി തി​രി​ച്ച് പോ​രും.

ര​ണ്ടോ മൂ​ന്നോ ആ​ഴ്ച ക​ഴി​യു​ന്പോ​ഴേ​ക്കും ഇ​തി​നു ചു​റ്റും ക​ണ​വ​പോ​ലു​ള്ള മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്തി മു​ട്ട​യി​ടാ​ൻ തു​ട​ങ്ങും. അ​പ്പോ​ഴേ​ക്കും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി ഈ ​ഭാ​ഗ​ത്ത് ചൂ​ണ്ട​യി​ടും. ഈ ​സ​മ​യം മു​ട്ട​യി​ടാ​നെ​ത്തു​ന്ന ക​ണ​വ​പോ​ലു​ള്ള മ​ത്സ്യ​ങ്ങ​ൾ വ​ൻ​തോ​തി​ൽ ചൂ​ണ്ട​യി​ൽ കു​രു​ങ്ങും. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​നം നി​യ​മം മൂ​ലം ത​ട​ഞ്ഞി​ട്ടു​ള്ള​താ​ണ​ത്രേ.

എ​ന്നാ​ൽ അ​ന്യ​സം​സ്ഥാ​ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ഇ​തു​പോ​ലു​ള്ള മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ൾ ഇ​പ്പോ​ഴും അ​വ​ലം​ബി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ഈ ​ച​പ്പ് ച​വ​റു​ക​ൾ പ​ല​പ്പോ​ഴും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി വ​ല​യി​ടു​ന്ന ബോ​ട്ടു​ക​ളു​ടേ​യും വ​ള്ള​ങ്ങ​ളു​ടേ​യും വ​ല​യി​ൽ കു​ടു​ങ്ങി വ​ല​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും പ​തി​വാ​ണ​ത്രേ.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ണ​ലെ​ടു​ക്കാ​നെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യെ​ങ്കി​ലും മു​ള​വു​കാ​ട് പോ​ലീ​സ്, കോ​സ്റ്റ​ൽ പോ​ലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​ന്നി​വ​രെ വി​ളി​ച്ച​റി​യി​ച്ചി​ട്ടും ആ​രും സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്ന് ഐ​എ​ൻ​ടി​യു​സി, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജു​സേ​വ്യാ​ർ, ജൂ​ഡ്സ​ണ്‍, റോ​ബി​ൻ അ​ല​ക്സ്, വി​ല്ലി ദേ​വ​സി, പ​യ​സ്, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ണി വൈ​പ്പി​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.

ബീ​ച്ചി​ൽ നി​ന്നും വ്യാ​പ​ക​മാ​യി മ​ണ​ൽ എ​ടു​ക്കു​ന്ന​ത് മൂ​ലം ബീ​ച്ചും പ​രി​സ​ര​വും ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന​ധി​കൃ​ത മ​ണ​ലെ​ടു​പ്പ് ത​ട​യാ​ൻ പോ​ലീ​സ് അ​ധി​കാ​രി​ക​ൾ​ക്ക് അ​ടി​യ​ന്തി​ര നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ജി​ല്ലാ​ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts