മീടു ക്യാംപെയ്ന്‍ ആദ്യമായി ആരംഭിച്ചതിന്റെ ക്രെഡിറ്റ് എനിക്ക് അവകാശപ്പെട്ടതാണ്, കോളജില്‍ ഞാന്‍ തുടങ്ങിയ ക്യാംപെയ്ന്‍ ഇതുപോലെ തന്നെ, മീടുവില്‍ വ്യത്യസ്തമായ ഒരു വെളിപ്പെടുത്തലുമായി നടി മാളവിക മോഹനന്‍

എല്ലാവരും മീടു വിവാദത്തില്‍ പങ്കെടുത്ത് വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ നടി മാളവിക മോഹനന്‍ നടത്തിയിരിക്കുന്നത് കുറച്ചുകൂടി വലിയ വെളിപ്പെടുത്തലാണ്. മീ ടു എന്ന ആശയം പോലും തന്റേതാണെന്നാണ് നടി അവകാശപ്പെടുന്നത്. ഒരു ഹിന്ദി മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ അവകാശവാദം. മീടൂ ക്യാംപെയിനിന് മുന്‍പ് തന്നെ താന്‍ കോളേജില്‍ സമാനമായ ക്യാംപെയിന്‍ തുടങ്ങിയതെന്നും മാളവിക വ്യക്തമാക്കി.

മുംബൈയിലെ വില്‍സണ്‍ കോളേജിലായിരുന്നു താന്‍ പഠിച്ചത്. അവിടെ അന്ന് വരെ കോളേജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്റടികളും അതിക്രമങ്ങളും വായിന്നോട്ടവും നേരിടേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ചപ്പല്‍ മാരൂംഗി എന്ന പേരില്‍ ഒരു പ്രതിഷേധ നീക്കം നടത്തിയത്. ചെരുപ്പൂരി അടിക്കും എന്നായിരുന്നു ആ ക്യാംപെയിനിന്റെ പേര്.

വായിന്നോട്ടം മാത്രമല്ല അശ്ലീല പദപ്രയോദത്തിലൂടെയുള്ള കമന്റടികളും ശരീരത്തില്‍ മുട്ടിയുരുമ്മാനൊക്കെയുള്ള ശ്രമങ്ങളും എല്ലാം ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടായിരുന്നു. ആദ്യമൊക്കെ എല്ലാവരും അത് അവഗണിക്കുകയായിരുന്നു പതിവ്. ഇതൊരു ശീലമാക്കിത്തുടങ്ങിയപ്പോഴാണ് ഇത്തരത്തില്‍ മുന്നോട്ട് പോയത്. ഇതിനെ പറ്റി മറ്റുള്ള പെണ്‍കുട്ടികളില്‍ അവബോധം വളര്‍ത്താനും അതിക്രമങ്ങളും അതിരുവിട്ട കമന്റടികളും നിര്‍ത്താനുമായിരുന്നു ആ നീക്കം- മാളവിക വ്യക്തമാക്കി.

Related posts