സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ജോലി വാഗ്ദാനം; പ്രതി അറസ്റ്റിൽ

സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ. ത​ന്‍റെ മ​ക​ന് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ്ര​തി ഒ​രു ടാ​ക്സി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന ഡ്രൈ​വ​റെ തെ​റ്റ് ധ​രി​പ്പി​ച്ചാ​ണ് പ്ര​തി ടാ​ക്സി​യി​ൽ സ​ഞ്ച​രി​ച്ച​ത് . റെ​യ്ഡ് ന​ട​ത്തി ആ​ളു​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​യാ​ൾ വീ​മ്പി​ള​ക്കു​ന്ന​ത് ഡ്രൈ​വ​ർ കേ​ട്ടു. 

ഇ​യാ​ളു​ടെ സം​സാ​ര​ത്തി​ൽ ആ​കൃ​ഷ്ട​നാ​യ ഡ്രൈ​വ​ർ സി​ബി​ഐ​യി​ലെ ജോ​ലി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു. സം​ഭാ​ഷ​ണ​ത്തി​നി​ടെ ഡ്രൈ​വ​റു​ടെ മ​ക​ന് ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് സി​ബി​ഐ​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ്ര​തി പ​റ​ഞ്ഞു.

ശേഷം ഇ​യാ​ൾ​ക്ക് 15,000 രൂ​പ ന​ൽ​കു​ക​യും ബാ​ക്കി തു​ക പി​ന്നീ​ട് ന​ൽ​കാ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ആ​ളെ ഇ​റ​ക്കി​വി​ട്ട​തോ​ടെ സം​ശ​യം തോ​ന്നി​യ ഡ്രൈ​വ​ർ മ​റൈ​ൻ ഡ്രൈ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 

തു​ട​ർ​ന്ന് ബാ​ക്കി തു​ക വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ൾ പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 

Related posts

Leave a Comment