എന്റെ ഭാര്യയെ അവര്‍ തട്ടിക്കൊണ്ടുപോയി, മഞ്ചേരിയില്‍ ഭാര്യയെ വീട്ടില്‍ കയറി തട്ടിക്കൊണ്ടു പോയെന്ന് യുവാവ്, സ്വമേധയ വന്നതെന്ന് പെണ്‍വീട്ടുകാര്‍

coupleമഞ്ചേരി: ഭാര്യയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ചെന്നാരോപിച്ച് ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. മഞ്ചേരി പുല്‍പ്പറ്റ ഷാപ്പിന്‍കുന്ന് ഷാക്കിര്‍ (28) ആണ് ഹൈക്കോടതിയെ സമീപിച്ചത്. മഞ്ചേരിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ ഇരുപതുകാരിയും ഷാക്കിറും പ്രണയത്തിലായിരുന്നു.

2016 നവംബര്‍ 17ന് ഒളിച്ചോടിയ ഇരുവരും ഡിസംബര്‍ 21ന് മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. പെണ്‍കുട്ടിയെ കാണാതായെന്ന് പിതാവ് മഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരെയും ഡിസംബര്‍ 25ന് മഞ്ചേരി പോലീസ് കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിനൊപ്പം പോകാന്‍ പെണ്‍കുട്ടിയെ കോടതി അനുവദിച്ചു. എന്നാല്‍ രണ്ടുദിവസത്തിനുശേഷം പെണ്‍കുട്ടിയെ ബന്ധുക്കള്‍ പിടിച്ചിറക്കി കൊണ്ടുപോയെന്നാണ് പരാതി. 25ന് പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കി. അതേസമയം, ഇതര സമുദായക്കാരിയായ പെണ്‍കുട്ടിയെ ഷാക്കിര്‍ തട്ടിക്കൊണ്ടു പോയതായിരുന്നുവെന്നും ഇപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം തിരിച്ചുവന്നതാണെന്നുമാണ് പെണ്‍വീട്ടുകാര്‍ പറയുന്നത്.

Related posts