ക​ര​യാ​തി​രി​ക്കാ​ൻ ആ​വു​മോ… ? ചാ​ന്‍​സ് അ​ന്വേ​ഷി​ച്ച് ലോ​ഡ്ജി​ല്‍ താ​മ​സി​ക്കു​ന്ന കാ​ല​ത്തെ സം​ഭവത്തെക്കുറിച്ച് മണിയന്‍പിള്ള രാജു ​

ചാ​ന്‍​സ് അ​ന്വേ​ഷി​ച്ച് ലോ​ഡ്ജി​ല്‍ താ​മ​സി​ക്കു​ന്ന കാ​ല​ത്തെ സം​ഭ​വ​മാ​ണ്. ആ ​സ​മ​യ​ത്ത് അ​പ്പു​റ​ത്തെ മു​റി​യി​ല്‍ ഹ​നീ​ഫ​യു​ണ്ട്.

അ​ന്ന് പൈ​സ ഇ​ല്ലാ​ത്തു കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ച​ന്ദ്ര​മോ​ഹ​ന്‍ ഹോ​ട്ട​ലി​ല്‍ ത​മ്പി ക​ണ്ണ​ന്താ​നം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി ത​ന്നി​രു​ന്നു.

ഒ​രി​ക്ക​ല്‍ എ​നി​ക്ക് അ​ക്കൗ​ണ്ടു​ണ്ടാ​യി​രു​ന്ന ച​ന്ദ്ര​മോ​ഹ​ന്‍ ഹോ​ട്ട​ല്‍ അ​ട​ച്ചി​ട്ട സ​മ​യം വ​ന്നു. കൈ​യി​ല്‍ അ​ഞ്ച് പൈ​സ​യി​ല്ല. വി​ശ​പ്പും സ​ഹി​ക്കാ​ന്‍ വ​യ്യ.

ഹ​നീ​ഫ​യു​ടെ അ​ടു​ത്തുചെ​ന്നു ചോ​ദി​ച്ചു, ഹ​നീ​ഫാ എ​ന്തെ​ങ്കി​ലും പൈ​സ​യു​ണ്ടോ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​ണെ​ന്ന്. ഹ​നീ​ഫ ഒ​രു ഖു​ര്‍​ആ​ന്‍റെ അ​ക​ത്തുനി​ന്നു പ​ത്തു രൂ​പ എ​ടു​ത്ത് ത​ന്നു.

ഞാ​ന്‍ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച് വ​ന്നു. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് തി​രി​ച്ചു വ​ന്ന​പ്പൊ​ഴും ഹ​നീ​ഫ അ​വി​ടെ​യു​ണ്ട്. ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​കു​ന്നി​ല്ലേ എ​ന്ന് ഹ​നീ​ഫ​യോ​ട് ചോ​ദി​ച്ചു.

ഇ​ന്നെ​ന്തോ സു​ഖ​മി​ല്ല, ക​ഴി​ക്കു​ന്നി​ല്ല എ​ന്നു പ​റ​ഞ്ഞു. വൈ​കു​ന്നേ​രം ക​ണ്ട​പ്പോ​ഴും ചോ​ദി​ച്ചു, ഒ​ന്നും ക​ഴി​ച്ചി​ല്ലേ​ന്ന്.

ഇ​ല്ലെ​ടാ, എ​ന്‍റെ കൈ​യി​ല്‍ അ​വ​സാ​നം ഉ​ണ്ടാ​യി​രു​ന്ന പ​ത്തു രൂ​പ​യാ​ണ് ഞാ​ന്‍ ത​നി​ക്ക് എ​ടു​ത്തുത​ന്ന​ത് എ​ന്നാ​ണ് അ​ന്ന് ഹ​നീ​ഫ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യൊ​രാ​ള്‍ മ​രി​ക്കു​മ്പോ​ള്‍ ക​ര​യാ​തി​രി​ക്കാ​നാ​വു​മോ. -മ​ണി​യ​ൻ പി​ള്ള രാ​ജു

Related posts

Leave a Comment