ഇത് ഒരു ഉദാഹരണമാകരുത്..! വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല; ദിലീപ് ചിത്രം എന്നതിന്റെ പേരില്‍ രാമലീലയ്‌ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമര്‍ശിച്ച് മഞ്ജുവാര്യര്‍

കൊച്ചി: ദിലീപ് ചിത്രം എന്നതിന്‍റെ പേരിൽ രാമലീലയ്ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമർശിച്ച് മഞ്ജുവാര്യർ. രാമലീല ബഹിഷ്കരിക്കണമെന്ന ആഹ്വാനം ദൗർഭാഗ്യകരമാണെന്ന് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

രാമലീലയ്ക്കെതിരായ ആക്രോശം തീയറ്റർ കത്തിക്കണമെന്ന ആഹ്വാനത്തിൽ വരെയെത്തി. വ്യക്തിപരമായ വിയോജിപ്പുകളും എതിർപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. സിനിമ ഒരാളുടേതല്ലെന്നും ഒരുപാട് പേരുടേതാണെന്നും മഞ്ജു ഓർമിപ്പിച്ചു. രാമലീല വർഷങ്ങളായി സിനിമ മാത്രം മനസിലിട്ട് നടക്കുന്ന ഒരു യുവസംവിധായകന്‍റേത് കൂടിയാണ്.

സിനിമ തീയറ്ററിൽ എത്തണമെന്നും അത് പ്രേക്ഷകർ കാണണമെന്നും അതിന്‍റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ആഗ്രഹിക്കാൻ അവകാശമുണ്ട്. അത് നിഷേധിക്കാൻ നമ്മുക്ക് അധികാരമില്ല. അങ്ങനെ ചെയ്താൽ അത് സിനിമയോട് ചെയ്യുന്ന അനീതിയാണെന്നും കാലം മാപ്പ് തരില്ലെന്നും മഞ്ജുവാര്യർ ഓർമിപ്പിച്ചു. രാമലീല പ്രേക്ഷകർ കാണട്ടെ കാഴ്ചയുടെ നീതി പുലരട്ടെ എന്ന വാക്യത്തോടെയാണ് മഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related posts