എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​ന്നും മാ​റ്റ​ണം എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല


പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ എ​ന്ന​റി​യി​ല്ല. ഞാ​ൻ ഒ​രി​ക്ക​ലും ഒ​രു റി​ഗ്രെ​റ്റ്സ് (പ​ശ്ചാ​ത്താ​പം) വ​യ്‌​ക്കാ​ത്ത ആ​ളാ​ണ്. എ​ന്തും ന​ല്ല​തി​നാ​യി​രു​ന്നു സം​ഭ​വി​ച്ച​ത് എ​ന്ന് വി​ചാ​രി​ക്കു​ന്ന ആ​ളാ​ണ്.

ഒ​രു​പ​ക്ഷേ ഇ​പ്പോ​ഴാ​യി​രി​ക്കും കേ​ട്ടോ എ​നി​ക്ക് ആ ​ചി​ന്ത കൂ​ടു​ത​ൽ വ​ന്നു തു​ട​ങ്ങി​യ​ത്. എ​ന്താ​യി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം ന​ല്ല​തി​നാ​യി​രു​ന്നു. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​ന്നും മാ​റ്റ​ണം എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

പെ​ട്ടെന്നൊ​രു കാ​ര്യം ഓ​ർ​ത്താ​ൽ ക​ഴി​ഞ്ഞ ദി​വ​സം ലു​ലു​വി​ൽ ഒ​രു ഫം​ഗ്ഷ​ൻ ന​ട​ന്ന​പ്പോ​ൾ സ്റ്റേ​ജി​ൽ നി​ന്ന എ​ല്ലാ​വ​ർ​ക്കും ഞാ​ൻ ഒ​രു ക​ഷ​ണം കേ​ക്ക് കൊ​ടു​ത്തി​രു​ന്നു. പ​ക്ഷേ ആ ​കു​ഞ്ഞി​നെ മാ​ത്രം ഞാ​ൻ ക​ണ്ടി​ല്ല.

പി​ന്നീ​ട് അ​തി​ന്‍റെ വീ​ഡി​യോ ക​ണ്ട​പ്പോ​ഴാ​ണ് ഞാ​ൻ ആ ​കു​ഞ്ഞി​നു മാ​ത്രം കൊ​ടു​ത്തി​ല്ല​ല്ലോ എ​ന്നോ​ർ​ത്ത​ത്. ഇ​പ്പോ എ​നി​ക്ക് വീ​ണ്ടും ആ ​ഫം​ഗ്‌​ഷ​നി​ൽ തി​രി​ച്ചു പോ​യി​ട്ട് ആ ​കു​ഞ്ഞി​ന്‍റെ വാ​യി​ൽ ഒ​രു ക​ഷണം കേ​ക്ക് വ​ച്ചുകൊ​ടു​ത്താ​ൽ കൊ​ള്ളാം എ​ന്നു​ണ്ട്.

അ​ങ്ങ​നെ​യു​ള്ള ചെ​റി​യ ചെ​റി​യ പ​ശ്ചാ​ത്താ​പ​ങ്ങ​ളേ എ​നി​ക്കു​ള്ളൂ. അ​ല്ലാ​തെ വ​ലി​യ റി​ഗ്രെ​റ്റ്സ് ഒ​ന്നും എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ല്ല. -മ​ഞ്ജു വാ​ര്യ​ർ

Related posts

Leave a Comment