മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. തന്റെ തുടക്കകാലത്തും രണ്ടാം വരവിലും എല്ലാം മലയാളത്തിലെ നായികനടിമാരില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ മഞ്ജുവിന് ആയിട്ടുണ്ട്.
മലയാളത്തില്‍ തന്നെ സജീവമായി അഭിനയിക്കുന്ന നടിമാരില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന നായിക നടിയും മഞ്ജു തന്നെ. സോഷ്യല്‍ മീഡിയയിലും നിരവധി ഫോളോവേഴ്സാണ് മഞ്ജുവിനുള്ളത്.
അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ മഞ്ജു പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാംതന്നെ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇത്തരത്തില്‍ ഇന്നലെ മഞ്ജു പങ്കുവച്ച ചിത്രങ്ങളും ഞൊടിയിടയിലാണ് വൈറലായത്. മുഖം വ്യക്തമാക്കാതെ ഒരു ബാല്‍ക്കണിയില്‍നിന്നുള്ള ചിത്രങ്ങളായിരുന്നു മഞ്ജു ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രത്തിനൊപ്പം മഞ്ജു കൊടുത്ത ക്യാപ്ഷനും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
“ക്ഷമ. സ്നേഹത്തിന്റെ ഏറ്റവും ശുദ്ധമായ രൂപങ്ങളില്‍ ഒന്ന്,’ ( Patience. One of the purest forms of love) എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രം പങ്കുവച്ചത്. മഞ്ജു പങ്കുവച്ച ചിത്രത്തെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകള്‍ക്കൊപ്പം തന്നെ മഞ്ജുവിന്റെ ഈ ക്യാപ്ഷന്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ക്ഷമ അധികമായാല്‍ അതും കുഴപ്പമാണ് എന്നാണ് പലരും പറയുന്നത്.