പൂ​ച്ച വി​ര​ട്ടി, പേടിച്ച് മണികണ്ഠൻ ഓടിയത് ആറു കിലോമീറ്റർ; ച​ങ്ങ​ല പൊ​ട്ടി​ച്ച് എം​സി റോ​ഡി​ലൂടെ ഓടിയെങ്കിലും ഒരു നാശവും വരത്തിയില്ല; പരിഭ്രാന്തി വരുത്തിയത് രണ്ടു മണിക്കൂറുകളോളം

 

കൊ​ല്ലം: എം​സി റോ​ഡി​ൽ കൊ​ല്ലം വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ത്ത് ആ​ന​വി​ര​ണ്ടോ​ടി​യ​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. വെ​ട്ടി​ക്ക​വ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച നെ​ടു​മ​ങ്ങാ​ട് മ​ണി​ക​ണ്ഠ​ൻ എ​ന്ന ആ​ന​ യാ​ണ് വി​ര​ണ്ട​ത്. ര​ണ്ടു മ​ണി​ക്കൂ​റി​ന് ശേ​ഷം തളച്ചു.

എ​ലി​ഫ​ൻ​ഡ് സ്ക്വാ​ഡ് എ​ത്തി ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് വീ​ഴ്ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എന്നാൽ വെടിവയ്ക്കേണ്ട സാഹചര്യമുണ്ടായില്ല.

എം​സി റോ​ഡി​ൽ നി​ന്നും ഇ​ട​റോ​ഡി​ലേ​ക്ക് ക​യ​റി​യ ആ​ന പ​രി​സ​ര​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ ക​യ​റി​യ​തോ​ടെ പാ​പ്പാന്മാരും എ​ലി​ഫ​ൻ​ഡ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് കൂ​ച്ചു​വി​ല​ങ്ങ് ഉ​പ​യോ​ഗി​ച്ച് ത​ള​യ്ക്കു​ക​യാ​യി​രു​ന്നു.

ആ​ന ഇ​ട​ഞ്ഞ് ആ​റ് കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യെ​ങ്കി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​ക്കി​യി​ല്ല.ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ലെ തെ​ങ്ങി​ൽ ത​ള​ച്ചി​രു​ന്ന ആ​ന​യാ​ണ് വി​ര​ണ്ട​ത്.

പൂ​ച്ച കു​റു​കെ ചാ​ടി​യ​പ്പോ​ൾ വി​ര​ണ്ടു​പോ​യ ആ​ന ച​ങ്ങ​ല പൊ​ട്ടി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പാ​പ്പാ​ൻ പ​റ​യു​ന്ന​ത്.എ​ഴു​കോ​ണ്‍, ക​ക്കാ​ട് ഭാ​ഗ​ത്ത് എം​സി റോ​ഡ് വ​ഴി​യാ​ണ് ആ​ന ഓ​ടി​യ​ത്. ആ​ന വ​രു​ന്ന​തു​ക​ണ്ട് പ​ല​രും പ​രി​ഭ്രാ​ന്തി​യി​ലാ​യി.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ആ​ന ഇ​ട​റോ​ഡി​ലേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

Related posts

Leave a Comment