ഒ​മി​ക്രോ​ണ്‍! പു​തി​യ കോ​വി​ഡ് വൈ​റ​സ്; തീ​വ്ര വ്യാ​പ​ന ശേ​ഷി​; ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വ​ക​ഭേ​ദ​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ

ജ​നീ​വ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യ കൊ​റോ​ണ വ​ക​ഭേ​ദം ബി.1.1.529​ന് ഒ​മി​ക്രോ​ണ്‍ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ). അ​തി​വേ​ഗ ഘ​ട​നാ​മാ​റ്റ​വും തീ​വ്ര വ്യാ​പ​ന ശേ​ഷി​യു​മു​ള്ള ഒ​മി​ക്രോ​ണ്‍ ഏ​റ്റ​വും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വ​കഭേ​ദ​മാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

യ​ഥാ​ർ​ത്ഥ കൊ​റോ​ണ വൈ​റ​സി​ൽ നി​ന്ന് ഏ​റെ മാ​റ്റം സം​ഭ​വി​ച്ച ഒ​മി​ക്രോ​ണ്‍ രോ​ഗ​മു​ക്ത​രാ​യ​വ​രി​ലേ​ക്ക് വീ​ണ്ടും പ​ക​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു പു​റ​മേ ഹോം​ഗോ​ങ്ങി​ലും യൂ​റോ​പ്പി​ലും ഒ​മി​ക്രോ​ണി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു.

ബെ​ൽ​ജി​യ​ത്തി​ലാ​ണ് യൂ​റോ​പ്പി​ലെ ആ​ദ്യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ​ജി​പ്റ്റി​ൽ നി​ന്ന് വ​ന്ന യാ​ത്ര​ക്കാ​രി​യി​യി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

പി​ന്നാ​ലെ അ​മേ​രി​ക്ക, യു​കെ, ,ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ , യു​എ​ഇ , ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു.

Related posts

Leave a Comment