വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ ഓ​ട്ട​യ​ട​യ്ക്ക​ലി​നു​ള്ള തു​ക കെഎം​സി​യി​ൽ​ നി​ന്നും ഈ​ടാ​ക്കു​മെ​ന്ന് ദേശീയപാത അ​ധി​കൃ​ത​ർ

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഓ​ട്ട​യ​ട​യ്ക്ക​ലി​നു​ള്ള തു​ക ക​രാ​ർ ക​ന്പ​നി​യാ​യ കെഎം​സി​യി​ൽ​നി​ന്നും പി​ന്നീ​ട് ഈ​ടാ​ക്കു​മെ​ന്ന് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ട​ര​കോ​ടി രൂ​പ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​മ​യം എ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ഗ​താ​ഗ​ത​ത​ട​സം ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര പ്ര​വൃ​ത്തി​യെ​ന്ന നി​ല​യി​ൽ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി വ​ട​ക്ക​ഞ്ചേ​രി-​വാ​ള​യാ​ർ നാ​ലു​വ​രി​പ്പാ​ത നി​ർ​മാ​ണം ന​ട​ത്തി​യ കെഎ​ൻ​ആ​ർ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ത്തു​ന്ന​ത്.

വ​ട​ക്ക​ഞ്ചേ​രി​മു​ത​ൽ കു​ഴി​യ​ട​യ്ക്ക​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തെ കു​ഴി​യ​ട​യ്ക്ക​ൽ പൂ​ർ​ത്തി​യാ​യി. മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ ഓ​ട്ട​യ​ട​ച്ച​ത് ഏ​താ​നും ആ​ഴ്ച​ക​ൾ നി​ല​നി​ല്ക്കും. ഒ​പ്പി​ക്ക​ൽ കു​ഴി​യ​ട​യ്ക്ക​ലാ​ണ് ന​ട​ത്തു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത കെ എം​സി ക​ന്പ​നി സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലാ​യ​തി​നാ​ലാ​ണ് ത​ത്കാ​ലം നാ​ഷ​ണ​ൽ ഹൈ​വേ ത​ന്നെ ഫ​ണ്ട് ക​ണ്ടെ​ത്തി കെ എ​ൻ​ആ​ർ​സി​യെ​കൊ​ണ്ട് കു​ഴി അ​ട​പ്പി​ക്കു​ന്ന​ത്.

പ​ന്നി​യ​ങ്ക​ര​യി​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങു​ന്പോ​ൾ അ​റ്റ​കു​റ്റ​പ​ണി​ക്കു​ള്ള തു​ക കൂ​ടി ക​ഐം​സി​യി​ൽ​നി​ന്നും ഈ​ടാ​ക്കു​മെ​ന്നും നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​റു​വ​രി​പാ​ത നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ​തി​നാ​ൽ കെ എം.​സി​യെ മാ​റ്റി മ​റ്റൊ​രു ക​രാ​ർ ക​ന്പ​നി​യെ പ​ണി​ക​ൾ ഏ​ല്പി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല.

അ​ത് കൂ​ടു​ത​ൽ വൈ​ക​ലി​നു വ​ഴി​വ​യ്ക്കു​മെ​ന്നാ​ണ് നാ​ഷ​ണ​ൽ ഹൈ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം ത​ന്നെ കെ എം​സി പ​ണി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ഴ​ത്തെ ഓ​ട്ട​യ​ട​യ്ക്ക​ൽ ഒ​രാ​ഴ്ച​കൊ​ണ്ട് പൂ​ർ​ത്തി​യാ​കും.

Related posts