ഒ​രു കൈ​യി​ൽ കു​ഞ്ഞും മ​റു കൈ​യി​ൽ ക​ഞ്ചാ​വു​മാ​യി ഫേ​സ്ബു​ക്കി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ

ടെ​ന്നി​സി: എ​ന്തു ചി​ത്ര​വും വി​ഡി​യോ​യും ഫേ​സ്ബു​ക്കി​ൽ ഇ​ട്ടു​ക​ള​യാം എ​ന്നു ചി​ന്തി​ക്കു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ്.. ? ടെ​ന്നി​സി​യി​ൽ നി​ന്നു​ള്ള ഒ​രു മാ​താ​വാ​ണ് ചൈ​ൽ​ഡ് അ​ബ്യൂ​സി​നു പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഒ​രു കൈ​യി​ൽ കു​ട്ടി​യെ ഉ​യ​ർ​ത്തി പി​ടി​ച്ചു മ​റു​കൈ കൊ​ണ്ട് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന ത​ൽ​സ​മ​യ വി​ഡി​യോ​യാ​ണ് ഇ​വ​ർ ഫെ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഈ ​വീ​ഡി​യോ പെ​ട്ടെ​ന്നു വൈ​റ​ലാ​യി. ഉ​ട​ൻ നി​ര​വ​ധി പേ​ർ പോ​ലീ​സി​ൽ ഫോ​ണ്‍ ചെ​യ്തു മാ​താ​വി​നെ​തി​രെ ചൈ​ൽ​ഡ് അ​ബ്യൂ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ തു​ട​ർ​ന്നു സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​തി​നു ചാ​റ്റി​നോ​ഗ പോ​ലീ​സ് ടൈ​ബ്ര​ഷ സെ​ക്സ​റ്റ​ൻ താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി. ആ​ൽ​ക്ക​ഹോ​ളി​ന്‍റെ ശ​ക്ത​മാ​യ ഗ​ന്ധ​വും ഒ​ഴി​ഞ്ഞ നി​ര​വ​ധി മ​ദ്യ കു​പ്പി​ക​ളു​മാ​ണ് പോ​ലീ​സ് വീ​ട്ടി​ൽ ക​ണ്ട​ത്.

പോ​ലീ​സി​ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ട് ശ​രി​യ​ല്ലെ​ന്നും ത​ന്നെ അ​റ​സ്റ്റു ചെ​യ്യാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും സെ​ക്സ​റ്റ​ൻ പോ​ലീ​സി​നോ​ട് മാ​താ​വ് പ​റ​ഞ്ഞു. അ​റ​സ്റ്റി​നെ ചെ​റു​ക്കു​ന്ന​തി​നും ഇ​വ​ർ ശ്ര​മി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രെ ചൈ​ൽ​ഡ് അ​ബ്യൂ​സി​നും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പോ​ലീ​സ് കേ​സെ​ടു​ത്തു ജ​യി​ലി​ല​ട​ച്ചു ജ​യി​ലി​ലെ​ത്തി​യ മാ​താ​വ് ത​നി​ക്ക് കു​ട്ടി​യെ ആ​വ​ശ്യ​മി​ല്ലെ​ന്നു പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ നാ​ലി​നു ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts