മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷനിലെ രാത്രിയോഗത്തിൽ  സ്ത്രീകൾക്കു പ്രവേശനമില്ല; സ്വ​യം അ​ച്ച​ട​ക്ക​ത്തി​ലൂ​ടെ വ​നി​ത​ക​ൾ രാ​ത്രി​യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു​ നിൽക്കുന്നതാണ് കൺവൻഷന്‍റെ പ്രത്യേകത

മാ​രാ​മ​ണ്‍: വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്കു സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ല. പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന പാ​ര​ന്പ​ര്യ​മാ​ണി​ത്.6.30നാ​രം​ഭി​ക്കു​ന്ന യോ​ഗ​വും പു​രു​ഷ​ൻ​മാ​ർ​ക്ക് മാ​ത്ര​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​ന്നു മു​ത​ൽ ശ​നി​വ​രെ വൈ​കു​ന്നേ​രം യോ​ഗ​ങ്ങ​ളു​ണ്ടാ​കും.

ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലെ സ്റ്റാ​ളു​ക​ളി​ലും മ​റ്റും നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന വ​നി​ത​ക​ളും ആ​റി​നു മു​ന്പാ​യി മ​ണ​ൽ​പ്പു​റ​ത്തു​നി​ന്നു പോ​യി​രി​ക്കും. സ്വ​യം അ​ച്ച​ട​ക്ക​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്നാ​ണ് വ​നി​ത​ക​ൾ രാ​ത്രി​യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.

Related posts