ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി കവർച്ച; വ​ജ്ര​ങ്ങ​ളും സ്വ​ർ​ണ​വും ത​ട്ടി​യ 5 പേർ പിടിയിൽ


എ​ട​പ്പാ​ൾ (മലപ്പുറം): തൃശൂരിലെ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ കൊല്ലത്തേക്കു വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ച്ച് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​ങ്ങ​ളും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത സംഭവത്തിൽ പ്രധാനപ്രതികളടക്കം അ​ഞ്ചുപേർ കൂടി പിടിയിൽ.​ എ​ട​പ്പാ​ൾ പ​ട്ടാ​മ്പി റോ​ഡി​ലെ സ്വാ​കാ​ര്യ ലോ​ഡ്ജി​ൽനി​ന്ന് ​ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽനി​ന്നു വ​ജ്ര​ക്ക​ല്ലു​ക​ളും ​സ്വ​ർ​ണ​വും ക​ണ്ടെ​ടു​ത്തു. ​പ്രതികളിൽ ഒ​രാ​ൾ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ഓ​ടിര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന്‌ സ​ഹാ​യി​ച്ച അ​ഞ്ച് പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം പ​ത്താ​യി.​

തൃ​ശൂ​രിലെ ഒരു ജ്വല്ലറി വ്യാപാരിയുടെ ജീവനക്കാരനായ സു​രേ​ഷ് കു​മാ​റി​നെ കൊ​ല്ല​ത്തേ​ക്ക് ഡ​യ​മ​ണ്ട് വാ​ങ്ങാ​ൻ എ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു വ​രു​ത്തി സു​രേ​ഷ് കു​മാ​റി​ന്‍റെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​ജ്ര​ങ്ങ​ളും സ്വ​ർ​ണ​വും പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്തു​ ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു.

​ സം​ഭ​വ​ത്തി​ൽ സ​ഹാ​യി​ച്ചവ​രി​ൽനി​ന്ന് ഒ​രു വ​ജ്രം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​ തു​ട​ർ​ന്നുള്ള അ​നേ​ഷ​ണ​ത്തി​ൽ ബാ​ക്കി ഉ​ള്ള ആ​റു പ്ര​തി​ക​ൾ എ​ട​പ്പാ​ളി​ൽ ഉ​ണ്ടെ​ന്നു വിവരം ലഭിച്ചു.

ഇതേത്തു​ട​ർ​ന്ന് ച​ങ്ങ​രം​കു​ളം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണു പ്രതികളെ പി​ടി​കൂ​ടി​യ​ത്.​ ഇ​വ​രി​ൽ ഒ​രാ​ൾ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ഓ​ടിര​ക്ഷ​പ്പടുകയായിരുന്നു.

Related posts

Leave a Comment