മോഷണശ്രമത്തിനിടെ വീട്ടുടമയെ വെട്ടി; ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ പിടിച്ചു കെട്ടി; കള്ളൻ ആരാണെന്ന് അറിഞ്ഞപ്പോൾ…

കൊ​ച്ചി: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വാ​യ മ​രി​യാ​ര്‍​പൂ​തം കൊ​ച്ചി​യി​ല്‍ അ​റ​സ്റ്റി​ല്‍. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള വീ​ട്ടി​ല്‍ ഇ​യാ​ള്‍ മോ​ഷ​ണ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ വീ​ട്ടു​ട​മ​യെ വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ​രി​ക്ക​ല്‍​പ്പി​ച്ചു.

പി​ന്നീ​ട് പ്ര​ദേ​ശ​വാ​സി​ക​ളെ​ത്തി​യാ​ണ് ക​ള്ള​നെ പി​ടി​കൂ​ടി​യ​ത്. വാ​ക്ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ടു​ട​മ​യു​ടെ ത​ല​യ്ക്ക് മൂ​ന്നു തു​ന്ന​ലു​ണ്ട്.

2018ല്‍ ​മോ​ഷ​ണ​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട മ​രി​യാ​ര്‍​പൂ​തം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍ വീ​ണ്ടും മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​ത്.

Related posts

Leave a Comment