സിനിമാ സ്റ്റൈലിൽ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നെ കാ​ർ ഇ​ടി​ച്ചു വീ​ഴ്ത്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം; വീ​ഡി​യോ

ഗു​ഡ്ഗാ​വ്: ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നെ വാ​ഹ​ന​മി​ടി​പ്പി​ച്ചു വീ​ഴ്ത്തി സി​നി​മാ സ്റ്റൈ​ലി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. ഗു​ഡ്ഗാ​വി​ലാ​ണ് സം​ഭ​വം. റോ​ഡി​ന്‍റെ എ​തി​ർ​ദി​ശ​യി​ലൂ​ടെ ക​യ​റി​വ​ന്ന കാ​ർ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബോ​ണ​റ്റി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ പോ​ലീ​സു​കാ​ര​നെ​യും കൊ​ണ്ട് കാ​ർ നൂ​റു മീ​റ്റ​റോ​ളം പാ​ഞ്ഞു. ഒ​ടു​വി​ൽ ബോ​ണ​റ്റി​ൽ നി​ന്നും പോ​ലീ​സു​കാ​ര​ൻ ചാ​ടി ജീ​വ​ൻ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

Related posts