ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് വ​ധു ഇ​റ​ങ്ങി​പ്പോ​യി; ഈ വരനെവേണ്ടെന്ന് പറഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് ബ​ന്ധു​ക്ക​ളുമെത്തി; ഒ​ടു​വി​ൽ സം​ഭ​വി​ച്ച​ത്

marriage-tcrത​ന്‍റെ ഭ​ർ​ത്താ​വാ​കാ​ൻ പോ​കു​ന്ന​യാ​ളെ​ക്കു​റി​ച്ച്  എ​ല്ലാ പെ​ൺ​കു​ട്ടി​ക​ളും ചി​ല ആ​ഗ്ര​ഹ​ങ്ങ​ളു​ണ്ടാ​കും. കു​ടി​ക്ക​രു​ത് സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ക്ക​രു​ത് എ​ന്നെ​ക്കെ. എ​ന്നാ​ൽ മ​ണ്ഡ​പ​ത്തി​ലെ​ത്തി​യ വ​ധു  വ​ര​നെ ക​ണ്ട്  ഞെ​ട്ടി. വി​വാ​ഹ ച​ട​ങ്ങി​ന്‍റെ സ​മ​യ​ത്തും യു​വാ​വ് പാ​ൻ​മ​സാ​ല വ​ച്ചി​രി​ക്കു​ന്നു. ഇ​തു ക​ണ്ട യു​വ​തി ക​തി​ർ മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. പാ​ന്‍​മ​സാ​ല​യ്ക്ക് അ​ടി​മ​യാ​യ ഒ​രാ​ളെ ത​നി​ക്ക് വ​ര​നാ​യി വേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി ഇ​റ​ങ്ങി പോ​യ​ത്.  സംഭവം നടന്നത്  ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ലെ മു​രാ​ര്‍​പ​ട്ടി ഗ്രാ​മ​ത്തി​ലാ​ണ്.

വ​ധു​വി​ന്‍റെ  തീ​രു​മാ​ന​ത്തി​ല്‍ ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഞെ​ട്ടി​ച്ചു. ഒ​രു രാ​ത്രി മു​ഴു​വ​ന്‍ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പെ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും ത​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പി​ൻ​മാ​റി​ല്ലെ​ന്ന് യു​വ​തി അ​റി​യി​ച്ചു .തു​ട​ര്‍​ന്ന് വ​രന്‍റെ  ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടു.​പോ​ലീ​സ് എ​ത്തി പെ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചു​വെ​ങ്കി​ലും യുവതിയുടെ തീരുമാനത്തിനൊപ്പം നിൽക്കാനെ പോലീസിന് കഴിഞ്ഞൊള്ളു.

Related posts