മ​സാ​ല​ക​ളി​ൽ മാ​യം: ചേ​ർ​ക്കു​ന്ന​ത് മ​ര​പ്പൊ​ടി മു​ത​ൽ ആ​സി​ഡു​ക​ൾ വ​രെ; പി​ടി​ച്ചെ​ടു​ത്ത​ത് 15 ട​ൺ

ഫാ​ക്ട​റി റെ​യ്ഡി​ൽ വ്യാ​ജ മ​സാ​ല​ക​ൾ പി​ടി​കൂ​ടി. ഡ​ൽ​ഹി കാ​ര​വാ​ൾ ന​ഗ​റി​ലാ​ണ് സം​ഭ​വം. മാ​യം ചേ​ർ​ത്ത 15 ട​ണ്ണോ​ളം വ​രു​ന്ന മ​സാ​ല​ക​ളാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് ഫാ​ക്ട​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തി​ൽ നി​ന്നാ​ണ് വ്യാ​പ​ക​മാ​യി മ​സാ​ല​ക​ളി​ൽ മാ​യം ചേ​ർ​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

മാ​യം ചേ​ർ​ത്ത ഈ ​മ​സാ​ല​ക​ൾ ചെ​റു​കി​ട വി​പ​ണി​യി​ൽ വി​ത​ര​ണം ചെ​യ്യു​ക​യും യ​ഥാ​ർ​ഥ ഉ​ത്പ​ന്ന​ത്തി​ന്‍റെ അ​തേ വി​ല​യി​ൽ വി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​ലീ​പ് സിം​ഗ്, ഖു​ർ​സീ​ദ് മാ​ലി​ക്, സ​ർ​ഫ​രാ​ജ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൽ ദി​ലി​പ് സിം​ഗാ​ണ് മാ​യം ചേ​ർ​ത്ത മ​സാ​ല​ക​ളു​ണ്ടാ​ക്കു​ന്ന യൂ​ണി​റ്റി​ന്‍റെ ഉ​ട​മ. ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഖു​ർ​സീ​ദ് മാ​ലി​ക്കാ​ണ്.

വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ര​പ്പൊ​ടി, ചീ​ഞ്ഞ ഇ​ല​ക​ൾ, അ​രി, ആ​സി​ഡു​ക​ൾ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ഫാ​ക്ട​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യി ക്രൈം ​ബ്രാ​ഞ്ച് ഡി.​സി.​പി രാ​കേ​ഷ് പ​വേ​രി​യ പ​റ​ഞ്ഞു. വ്യാ​ജ മ​സാ​ല​ക​ൾ വി​വി​ധ​ത​രം ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ലാ​ണ് വി​ൽ​ക്ക​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും കൂ​ടു​ത​ൽ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച​താ​യും രാ​കേ​ഷ് പ​വേ​രി​യ വ്യ​ക്ത​മാ​ക്കി. 

 

Related posts

Leave a Comment