പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി കേ​സെ​ടു​ക്കി​ല്ല; സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം



ന്യൂ​ഡ​ൽ​ഹി: പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി കേ​സെ​ടു​ക്കി​ല്ല. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

ആ​ൾ​ക്കൂ​ട്ടം, കോ​വി​ഡ് നി​യ​ന്ത്ര​ണ​ലം​ഘ​നം എ​ന്നി​വ​യ്ക്കും ഇ​നി കേ​സു​ണ്ടാ​കി​ല്ല. ക​ഴി​ഞ്ഞ ഏ​ഴാ​ഴ്ച​യാ​യി രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ണാ​യ​ക തീ​രു​മാ​നം.

അ​തേ​സ​മ​യം, കേസെടുക്കില്ലെങ്കിലും ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്കു​ന്ന​ത് തു​ട​ര​ണ​മെ​ന്നും കോ​വി​ഡി​നെ​തി​രേ ജാ​ഗ്ര​ത കൈ​വി​ടാ​ൻ പാ​ടി​ല്ലെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

Related posts

Leave a Comment