പുല്‍വാമയില്‍ ഇന്ന് സൈനികരുടെ വെടി കൊണ്ട് ചത്തു തുലഞ്ഞ ഭീകരരില്‍ മസൂദ് അസറിന്റെ അനന്തരവനും ! ഫൗജിഭായിയുടെ മരണത്തോടെ ജെയ്‌ഷെ മുഹമ്മദിന് നഷ്ടമായത് സ്‌ഫോടന വിദഗ്ധനെ…

പുല്‍വാമയില്‍ സൈന്യം വധിച്ച മൂന്നു ഭീകരില്‍ ഒരാള്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അന്തരവനും. ഇന്ന് രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെയാണ് സുരക്ഷാ സേന വധിച്ചത്.

ഇതില്‍ ഒരാള്‍ ഇസ്മയില്‍ അല്‍വി എന്നറിയപ്പെടുന്ന ഫൗജിഭായി ആണെന്നാണ് വിവരം. പുല്‍വാമയിലെ കങ്കന്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. കാഷ്മീരിലെ ഭീകരരില്‍ ഏറ്റവും അപകടകാരികളില്‍ ഒരാളാണ് ഫൗജി ഭായി.

2019-ല്‍ പുല്‍വാമയിലുണ്ടായ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ബോംബുകള്‍ നിര്‍മ്മിച്ച് നല്‍കിയത് ഇസ്മായില്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജെയ്ഷെ വിഭാഗത്തിന്റെ സ്ഫോടന വിദഗ്ധനാണ് ഇയാള്‍.

കഴിഞ്ഞയാഴ്ച പുല്‍വാമയില്‍ സൈന്യം തകര്‍ത്ത ചാവേര്‍ഭീകരാക്രമണ പദ്ധതിക്ക് പിന്നിലും ഇസ്മായിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.

കീഴടങ്ങാന്‍ ആവശ്യപ്പെട്ട സൈന്യത്തിന് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്നു പേരും കൊല്ലപ്പെട്ടത്.

Related posts

Leave a Comment