രക്ഷാസേനയ്ക്കു രക്ഷയില്ല ! ഇ​ടു​ങ്ങി​യ കെ​ട്ടി​ട​ത്തി​ൽ വിശ്രമിക്കാൻ പോലും ഇടമില്ലാതെ പ​രി​മി​ത സൗ​ക​ര്യത്തിൽ 32 ജീവനക്കാർ


ചാ​ല​ക്കു​ടി: ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ രാ​പ്പ​ക​ലി​ല്ലാ​തെ അ​ധ്വാ​നി​ക്കു​ന്ന ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ ത​ല​ചാ​യ്ക്കാ​നി​ട​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി. ചാ​ല​ക്കു​ടി അ​ഗ്നി​സു​ര​ക്ഷാ നി​ല​യ​ത്തി​ലെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. 32 ജീ​വ​ന​ക്കാ​ർ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

എ​ന്നാ​ൽ വ​ള​രെ ഇ​ടു​ങ്ങി​യ കെ​ട്ടി​ട​ത്തി​ൽ പ​രി​മി​ത സൗ​ക​ര്യ​മു​ള്ള ഇ​വി​ടെ വി​ശ്ര​മി​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ടു​ത്ത സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലെ ഒ​ഴി​ഞ്ഞ ക​ട​മു​റി​ക​ളി​ലാ​ണ് ഇ​വ​ർ വി​ശ്ര​മി​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്തg 24 മ​ണി​ക്കൂ​റും അ​ണു​വി​മു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഇ​വ​ർ വി​ശ്ര​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണു ഫ​യ​ർ​ഫോ​ഴ്സ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മൂ​ന്നു ഫ​യ​ർ എ​ൻ​ജി​നു​ക​ളും ആം​ബു​ല​ൻ​സും ജീ​പ്പും ഈ ​സ്ഥ​ല​ത്തു​ത​ന്നെ പാ​ർ​ക്കു ചെ​യ്യു​ന്നു​ണ്ട്. അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​നു പു​തി​യ സ്ഥ​ല​വും കെ​ട്ടി​ട​വും അ​നു​വ​ദി​ക്കു​മെ​ന്നു പ​റ​ഞ്ഞു​തു​ട​ങ്ങി​യി​ട്ടു കാ​ല​മേ​റെ​യാ​യി. പ​ല പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യെ​ങ്കി​ലും ഇ​നി​യും സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

ഒ​ടു​വി​ൽ പി​ഡ​ബ്ല്യു​ഡി വ​ർ​ക്ക് ഷോ​പ്പ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്ഥ​ലം അ​ള​ന്നു​തി​രി​ച്ചു കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും പി​ഡ​ബ്ലു​ഡി​യു​ടെ എ​ൻ ഒ ​സി ല​ഭി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് വ​ന്ന​തോ​ടെ ഇ​ക്കാ​ര്യ​വും അ​വ​താ​ള​ത്തി​ലാ​യി.

Related posts

Leave a Comment