പുല്‍വാമയില്‍ ഇന്ന് സൈനികരുടെ വെടി കൊണ്ട് ചത്തു തുലഞ്ഞ ഭീകരരില്‍ മസൂദ് അസറിന്റെ അനന്തരവനും ! ഫൗജിഭായിയുടെ മരണത്തോടെ ജെയ്‌ഷെ മുഹമ്മദിന് നഷ്ടമായത് സ്‌ഫോടന വിദഗ്ധനെ…

പുല്‍വാമയില്‍ സൈന്യം വധിച്ച മൂന്നു ഭീകരില്‍ ഒരാള്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അന്തരവനും. ഇന്ന് രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെയാണ് സുരക്ഷാ സേന വധിച്ചത്. ഇതില്‍ ഒരാള്‍ ഇസ്മയില്‍ അല്‍വി എന്നറിയപ്പെടുന്ന ഫൗജിഭായി ആണെന്നാണ് വിവരം. പുല്‍വാമയിലെ കങ്കന്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. കാഷ്മീരിലെ ഭീകരരില്‍ ഏറ്റവും അപകടകാരികളില്‍ ഒരാളാണ് ഫൗജി ഭായി. 2019-ല്‍ പുല്‍വാമയിലുണ്ടായ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ബോംബുകള്‍ നിര്‍മ്മിച്ച് നല്‍കിയത് ഇസ്മായില്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജെയ്ഷെ വിഭാഗത്തിന്റെ സ്ഫോടന വിദഗ്ധനാണ് ഇയാള്‍. കഴിഞ്ഞയാഴ്ച പുല്‍വാമയില്‍ സൈന്യം തകര്‍ത്ത ചാവേര്‍ഭീകരാക്രമണ പദ്ധതിക്ക് പിന്നിലും ഇസ്മായിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ട സൈന്യത്തിന് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്നു പേരും കൊല്ലപ്പെട്ടത്.

Read More

ഭീകരവാദികള്‍ പുല്‍വാമയിലേതിനേക്കാള്‍ വലിയ ആക്രമണത്തിന് തന്ത്രം മെനയുന്നുവെന്ന് ഇന്റലിജന്‍സ് ! മൂന്നു ചാവേറുകളടക്കം ഇന്ത്യന്‍ മണ്ണില്‍ ഒളിച്ചിരിക്കുന്നത് 21 അംഗ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘം; തിരിച്ചടി വൈകില്ലെന്ന ഉറപ്പു നല്‍കി സൈന്യം…

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികള്‍ ഇന്ത്യ ആവിഷ്‌കരിക്കുമ്പോള്‍ പുല്‍വാമയിലേതിനേക്കാള്‍ വലിയ ഭീകരാക്രണത്തിന് ജെയ്‌ഷെ മുഹമ്മദ് കോപ്പു കൂട്ടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതായത് പുല്‍വാമയില്‍ നേടിയ വിജയം പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരകര്‍ക്ക് പ്രചോദനമാകുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പുല്‍വാമ ഓപ്പറേഷനെത്തിയവര്‍ അതിനേക്കാള്‍ കഠിനമായ മറ്റൊരു ആക്രമണം കൂടി നടത്തിയേ ഇന്ത്യയില്‍ നിന്നും മടങ്ങൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി മൂന്ന് ആത്മഹത്യ ജിഹാദികള്‍ അടക്കം 21 അംഗ ജെയ്ഷ് ഇ മുഹമ്മദ് സംഘം ഇന്ത്യന്‍ മണ്ണില്‍ തന്നെ തക്കം പാര്‍ത്തിരിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ കാഷ്മീരിലോ മറ്റെവിടെയെങ്കിലുമോ ഉടന്‍ ആക്രമണം നടത്തിയേക്കാം എന്ന സൂചനയില്‍ സൈന്യം കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഫെബ്രുവരി 16നും 17നും പാക്കിസ്ഥാനിലെ ജെയ്ഷ് ഇ നേതൃത്വവും കാശ്മീരിലെ തീവ്രവാദികളും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിലൂടെയാണ് ഇന്റലിജന്‍സ് ഇത്തരം ആക്രമണസാധ്യത സ്ഥിരീകരിച്ചിരിക്കുന്നത്. കാഷ്മീരിലോ…

Read More

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ ഫ്രാന്‍സിന്റെ പ്രമേയം ! ഇന്ത്യയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ഇസ്രയേല്‍;ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു…

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ഭീകരസംഘടനായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ലോകവ്യാപകമായി സജീവമാകുന്നു. മസൂദ് അസറിനെ ആഗോള ഭീകരനാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവുമായി ഐക്യാരാഷ്ട്ര സഭയില്‍ ഫ്രാന്‍സ് മുന്നോട്ടു നീങ്ങുകയാണ്. ഇതിനൊപ്പം ഇസ്രയേലും ഇന്ത്യക്ക് പിന്തുണയുമായെത്തി. അമേരിക്കയും റഷ്യയും ഇന്ത്യയ്‌ക്കൊപ്പമാണ്. ചൈന മാത്രമാണ് മസൂദിനെ ഇപ്പോഴും നല്ലപിള്ളയായി അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ സൗദി അറേബ്യയുടെ നിലപാട് നിര്‍ണ്ണായകമാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പര്യടനം നടത്തുന്ന സൗദിയുടെ കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ ഇന്ന് നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിക്കാന്‍ ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. മസൂദ് അസറിനെതിരായ നീക്കത്തില്‍ ഇതു രണ്ടാം തവണയാണ് ഫ്രാന്‍സ് പങ്കാളിയാവുന്നത്. 2017ല്‍ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ…

Read More