ഇത്രയ്ക്ക് ക്രൂരനോ ഇവൻ..! മാതാപിതാക്കളെ കൊന്ന് ഒളിപ്പാക്കാൻ കൊണ്ടുപോയത് മകന് സ്നേഹത്തോടെ വാങ്ങി നൽകിയ കാറിൽ; സ്റ്റേഷനിൽ കീഴടക്കാനെത്തിയതും ഇതേ കാറിൽ തന്നെ

mathew-kola-panthalamപ​ന്ത​ളം: കെഎൽ 26 ഇ 8496, ​മാ​രു​തി സ്വി​ഫ്റ്റ് കാ​ർ. മ​ക​ൻ ജോ​ലി​ക്കൊ​ന്നും പോ​കാ​തെ ത​ർ​ക്ക​വും ബ​ഹ​ള​വു​മാ​യി ക​ഴി​ഞ്ഞ​പ്പോ​ഴും മു​ഖ്യ​മാ​യും അ​വ​ന്‍റെ യാ​ത്രാ​സൗ​ക​ര്യ​ത്തി​നാ​യി ജോ​ണും ലീ​ലാ​മ്മ​യും വാ​ങ്ങി ന​ല്കി​യ ഈ ​കാ​റി​ലാ​ണ്, അ​തി​ക്രൂ​ര​മാ​യി അ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ധി​കം ദൂ​ര​മ​ല്ലാ​ത്ത പ​റ​ന്പി​ൽ മാ​ത്യൂ​സ് എ​ത്തി​ച്ച​ത്.

26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ദ്യം ജോ​ണി​ന്‍റെ മൃ​ത​ദേ​ഹം എ​ത്തി​ച്ച് കി​ണ​റ്റി​ൽ ത​ള്ളി​യ  ശേ​ഷം വീ​ണ്ടുമെ​ത്തി​യാ​ണ് ലീ​ലാ​മ്മ​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു പോ​യ​ത്. ഒ​ടു​വി​ൽ, സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​തും ഇ​തേ കാ​റി​ൽ. നീ​ല ടീ​ഷ​ർ​ട്ടും ജീ​ൻ​സും ധ​രി​ച്ച് ഉ​ൻ​മേ​ഷ​വാ​നാ​യി സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തി​യ മാ​ത്യൂ​സി​നെ ക​ണ്ട പ്പോ​ൾ മാ​താ​പി​താ​ക്ക​ളെ കൊ​ന്നു ത​ള്ളി​യ മ​ക​നാ​ണ​തെ​ന്ന് പോ​ലീ​സി​ന് സം​ശ​യം പോ​ലു​മി​ല്ലാ​യി​രു​ന്നു. ഇ​യാ​ളെ​ത്തി വി​വ​രം പ​റ​ഞ്ഞി​ട്ടും പോ​ലീ​സി​ന് ഏ​റെ നേ​രം വി​ശ്വ​സി​ക്കാ​നാ​യി​രു​ന്നി​ല്ല.

കർമ്മനിരതനായി സി​ഐ ആ​ർ.​സു​രേ​ഷ്
പ​ന്ത​ളം: 25ഓ​ളം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന പൊ​ങ്ങ​ല​ടി പ്ര​ദേ​ശ​ത്തേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും ഒ​റ്റ​യാ​നാ​യി പ്ര​വ​ർ​ത്തി​ച്ച പ​ന്ത​ളം സി​ഐ ആ​ർ.​സു​രേ​ഷാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ അ​ദ്ദേ​ഹം മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ജോ​ലി​യി​ൽ വ്യാ​പൃ​ത​നാ​യ​ത്. പ​രി​സ​ര​ത്ത് ലോ​ഷ​ൻ ത​ളി​ച്ച​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പൊ​തി​യാ​നു​ള്ള പ്ലാ​സ്റ്റി​ക് ഷീ​റ്റെ​ത്തി​ച്ച് പാ​ക​ത്തി​ന് മു​റി​ച്ചെ​ടു​ത്ത് ത​യാ​റാ​ക്കി വ​യ്ക്കാ​നും അ​ദ്ദേ​ഹം ആ​രെ​യും ആ​ശ്ര​യി​ച്ചി​ല്ല. കാ​ഴ്ച​ക്കാ​രാ​യെ​ത്തി​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ ശ​കാ​രി​ച്ചും മ​റ്റും പി​ണ​ക്കാ​തി​രു​ന്ന അ​ദ്ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളു​ടെ ര​ഹ​സ്യ​സ്വ​ഭാ​വം നി​ല​നി​ർ​ത്താ​ൻ ആ​ൾ​ക്കൂ​ട്ട​ത്തെ അ​വ​സാ​നം പി​രി​ച്ചു വി​ടു​ക​യും ചെ​യ്തു. വി​ശി​ഷ്ട സേ​വ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് ഇ​ത്ത​വ​ണ അ​ദ്ദേ​ഹം അ​ർ​ഹ​നാ​യി​രു​ന്നു.

Related posts